കല്‍പറ്റ: അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ ജനുവരി 15നുശേഷം നിരോധിത പ്ളാസ്റ്റിക് പരിശോധന കര്‍ശനമാക്കാന്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, സ്ഥാപന മേധാവികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സീത വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സുബൈദ അധ്യക്ഷതവഹിച്ചു. നിരോധിത പ്ളാസ്റ്റിക്കുകള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും 50 മൈക്രോണിന് മുകളിലുള്ള പ്ളാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുകയും ചെയ്യും. പഞ്ചായത്ത് തയാറാക്കിയ കരട് ബൈലോ അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. കടകളില്‍ ജനുവരി 15നുശേഷം പരിശോധന ശക്തമാക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും പിഴ ചുമത്താനും യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍ കുഞ്ഞുമോള്‍, ബത്തേരി ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ എം.യു. ജോര്‍ജ്, ഗീത രാജു, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല ഭാരവാഹി ഹക്കീം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.ആര്‍. ജയകൃഷ്ണന്‍ സ്വാഗതവും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈല ജോയി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.