സുല്‍ത്താന്‍ ബത്തേരി ജില്ലയിലെ  ആദ്യ കറന്‍സി രഹിത ഡിജിറ്റല്‍ താലൂക്ക്

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരിയെ ജില്ലയിലെ ആദ്യ കറന്‍സി രഹിത താലൂക്കായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കറന്‍സി രഹിത ജില്ല പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു താലൂക്കിനെ കറന്‍സിരഹിതമായി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. സുല്‍ത്താന്‍ ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ ജിഷ ഷാജിയാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സര്‍ക്കാറിന്‍െറ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതയുടെ ഭാഗമായാണ് പ്രഖ്യാപനം.  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഒരു വില്ളേജിലെ 40 ഉപഭോക്താക്കളും 10 വ്യാപാരികളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ ആ വില്ളേജിനെ കറന്‍സിരഹിതമായി പ്രഖ്യാപിക്കാം. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും നെന്മേനി, നൂല്‍പുഴ, അമ്പലവയല്‍, പൂതാടി, മീനങ്ങാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി വില്ളേജുകളിലെയും പൊതുജനങ്ങള്‍ ഫലപ്രദമായി ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.  കറന്‍സിരഹിതമായി സര്‍വിസ് നടത്തുന്ന ബീനാച്ചി ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരെ ചടങ്ങില്‍ അനുമോദിച്ചു. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ചാമിക്കുട്ടി അധ്യക്ഷത വഹിച്ചു.  സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എം.ജെ. സണ്ണി, വാര്‍ഡ് മെംബര്‍ ഷബീര്‍ അഹമ്മദ്, ലീഡ് ബാങ്ക് പ്രതിനിധി അവനീഷ് കുമാര്‍, വികാസ് പീഡിയ സംസ്ഥാന കോഓഡിനേറ്റര്‍ സി.വി. ഷിബു, അക്ഷയ കോഓഡിനേറ്റര്‍ ജിന്‍സി ജോസഫ്, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍, ഇ-ഗവേണന്‍സ് ജില്ല ഓഫിസര്‍ ജെറിന്‍ സി. ബോബന്‍ എന്നിവര്‍ സംസാരിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.