ലക്കിടിയില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു

വൈത്തിരി: കുന്നത്തിടവക വില്ളേജില്‍ ലക്കിടി അറമല സര്‍വേ നമ്പര്‍ 140 /1 സര്‍ക്കാര്‍ സ്ഥലത്ത് ഭൂമി കൈയേറി കുടില്‍ കെട്ടിയത് പൊലീസിന്‍െറ സഹായത്തോടെ റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു. രണ്ടു ദിവസം മുമ്പാണ് തളിപ്പുഴ സ്വദേശിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഇരുമ്പു ദണ്ഡുകളും അലൂമിനിയം ഷീറ്റുകളുമായി സ്ഥലം കൈയേറി കുടില്‍ കെട്ടിയത്. വിവരം അറിഞ്ഞ് അന്വേഷിക്കാനത്തെിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൈയേറ്റം നടത്തുകയും ചെയ്തത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസ് സന്നാഹത്തോടെ സ്ഥലത്തത്തെി ഭൂമി ഒഴിപ്പിക്കുകയായിരുന്നു. വൈത്തിരി എസ്.ഐ ജെയിംസ് ജോര്‍ജ്, കല്‍പറ്റ കണ്‍ട്രോള്‍ റൂം എസ്.ഐ ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ വേണ്ടി വനംവകുപ്പില്‍നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്ഥലമാണ് കൈയേറിയത്. പൊളിച്ചെടുത്ത സാധനങ്ങള്‍ പൊലീസിന്‍െറ സഹായത്തോടെ നീക്കം ചെയ്ത് റവന്യൂ വകുപ്പിന്‍െറ കസ്റ്റഡിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.