ചെട്ട്യാലത്തൂര്‍ സ്കൂളിലെ പച്ചക്കറിത്തോട്ടം വന്യമൃഗങ്ങള്‍ നശിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: ചെട്ട്യാലത്തൂര്‍ ഗവ.എല്‍.പി സ്കൂളിലെ പച്ചക്കറിത്തോട്ടവും ഒൗഷധ തോട്ടവും വന്യമൃഗങ്ങള്‍ നശിപ്പിച്ചു. വിളവെടുക്കാറായ പയര്‍, പച്ചമുളക്, തക്കാളി എന്നിവയാണ് വന്യമൃഗങ്ങള്‍ നശിപ്പിച്ചത്. തോട്ടം സംരക്ഷിക്കുന്നതിനായി തീര്‍ത്ത കമ്പിവേലിയും നെറ്റും തകര്‍ത്താണ് മൃഗങ്ങളത്തെി കൃഷി നശിപ്പിച്ചത്. രൂക്ഷമായ വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ചെട്ട്യാലത്തൂര്‍ നിവാസികള്‍. ബൈക്കില്‍ സ്കൂളിലേക്കത്തെിയ അധ്യാപകരായ എല്‍ദോ, ഷിബു എന്നിവരെ കാട്ടാന ആക്രമിക്കുകയും ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയുമാണുണ്ടായത്. വന്യമൃഗശല്യം മൂലം ഒരുവിധ കൃഷിയും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇവിടത്തുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.