സുല്‍ത്താന്‍ ബത്തേരി: ഡോ. കെ. അബ്ദുല്ലയുടെ സ്മരണക്കായി അദ്ദേഹത്തിന്‍െറ കുടുംബം സുല്‍ത്താന്‍ ബത്തേരി ലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് സ്ഥലം സംഭാവന ചെയ്തു. ക്ഷേത്രത്തിന്‍െറ വടക്കുവശത്തേക്കാവശ്യമായ സ്ഥലമാണ് കുടുംബം നല്‍കിയത്. വയനാട്ടിലെ ആദ്യത്തെ എം.ബി.ബി.എസ് ബിരുദധാരിയായ ഡോ. കെ. അബ്ദുല്ല രണ്ടുമാസംമുമ്പാണ് അന്തരിച്ചത്. പരിമിതികളില്‍ ബുദ്ധിമുട്ടുന്ന ക്ഷേത്രത്തിന് സ്ഥലം നല്‍കണമെന്നാവശ്യപ്പെട്ട് ഭാരവാഹികള്‍ കുടുംബത്തെ സമീപിക്കുകയായിരുന്നു. അബ്ദുല്ല ഡോക്ടറുടെ സ്മരണക്കായി കുടുംബം സ്ഥലം നല്‍കാന്‍ തയാറായി. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മകള്‍ മിനു മുംതാസില്‍നിന്ന് ക്ഷേത്രം പ്രസിഡന്‍റ് സി.കെ. സുരേന്ദ്രന്‍ രേഖകള്‍ ഏറ്റുവാങ്ങി. ക്ഷേത്രം വൈസ് പ്രസിഡന്‍റ് ബാബു കട്ടയാട്, പി.കെ. മാധവന്‍, എ.കെ. റഹീം, നാസര്‍ കറുപ്പംകണ്ടി, പറമ്പത്ത് രവീന്ദ്രന്‍, ടി.എം. ചന്ദ്രന്‍, എം. രാമകൃഷ്ണന്‍, ഹലീമ, ശിവജി രാജ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.