മീനങ്ങാടിയില്‍ വ്യാപാരിയെ കബളിപ്പിച്ച് 12,500 രൂപ കവര്‍ന്നു

മീനങ്ങാടി: ഫോണ്‍ വിളിച്ച് പണമാവശ്യപ്പെട്ട സംഘം വ്യാപാരിയുടെ പണവുമായി കടന്നു. മീനങ്ങാടി ടൗണിലെ ‘മീനങ്ങാടി സ്റ്റോര്‍’ ഉടമ ജലീലിന്‍െറ 12,500 രൂപയാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചക്കാണ് കടയിലേക്ക് പണമാവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍ വന്നത്. ടൗണിലെ തൗഫീക് ഹോട്ടലിലില്‍നിന്നാണെന്നും 12,500 രൂപ വേണമെന്നും വൈകുന്നേരം തരാമെന്നും ലാന്‍ഡ് ഫോണിലേക്ക് വിളിച്ചയാള്‍ പറഞ്ഞു. ഈ ഹോട്ടലുമായി സാമ്പത്തിക ഇടപാടുകള്‍ പതിവുള്ളതിനാല്‍ അല്‍പംകഴിഞ്ഞ് എത്താന്‍ ആവശ്യപ്പെട്ടു. പണിക്കാരനെ പറഞ്ഞുവിടാമെന്ന് മറുപടിയും ഫോണില്‍നിന്നു ലഭിച്ചു. പത്ത് മിനിറ്റിനുശേഷം 20-22 വയസ്സ് തോന്നിക്കുന്ന യുവാവ് എത്തി പണംവാങ്ങി പോവുകയും ചെയ്തു. രാത്രി പണം തിരിച്ചുവാങ്ങാനത്തെിയപ്പോഴാണ് മീനങ്ങാടി സ്റ്റോര്‍ ഉടമക്ക് കബളിക്കപ്പെട്ടത് മനസ്സിലാകുന്നത്. സംഭവത്തില്‍ മീനങ്ങാടി പൊലീസ് അന്വേഷണമാരംഭിച്ചു. സമാനമായ സംഭവം ഒരുമാസം മുമ്പ് വടുവന്‍ചാലിലും നടന്നിട്ടുണ്ടെന്ന് മീനങ്ങാടിയിലെ വ്യാപാരികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.