മാനന്തവാടി: അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം നല്‍ക്കുക, കര്‍ഷക പെന്‍ഷന്‍ നിബന്ധനകളില്ലാതെ 10,000 രൂപ ആക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ 14ന് കലക്ടറേറ്റിലേക്ക് കണ്ണീര്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഹരിതസേന ജില്ല കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ നെല്‍കൃഷി ഉല്‍പാദനത്തില്‍ അഞ്ചാം സ്ഥാനത്താണ് വയനാട്. 8,857 ഹെക്ടര്‍ നെല്‍കൃഷിയുള്ള ജില്ലയില്‍ കാലവര്‍ഷം 60 ശതമാനം കുറഞ്ഞു. തുലാവര്‍ഷം 75 ശതമാനവും കുറഞ്ഞതോടെ നെല്‍കൃഷി പാടെ കരിഞ്ഞുണങ്ങി. ആയിരക്കണക്കിന് ഏക്കറാണ് ഇത്തരത്തില്‍ നശിച്ചത്. കൊയ്താല്‍ പുല്ല് പോലും ലഭിക്കാത്ത അവസ്ഥയാണ്. ഏക്കറിന് 25 ക്വിന്‍റല്‍ നെല്ല് ലഭിച്ച കര്‍ഷകന് ഇക്കൊല്ലം ലഭിച്ചത് ആറ് ക്വിന്‍റല്‍ നെല്ലാണ്. കൊയ്ത കൂലി പോലും ലഭിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ 10 വര്‍ഷമായി ക്രമാതീതമായി മഴ കുറയുന്ന ജില്ലയില്‍ ഈ വര്‍ഷം ഉണ്ടായ വരള്‍ച്ച പോലെ ഒരിക്കലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വാര്‍ത്താസമ്മേളനത്തില്‍ എം. സുരേന്ദ്രന്‍, ജോസ് പുന്നക്കല്‍, പി.എന്‍. സുധാകര സ്വാമി, പി.പി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.