ഉപജില്ല കലാമേള: മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് കിരീടം

മാനന്തവാടി: മൂന്നു ദിവസങ്ങളിലായി തരുവണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മാനന്തവാടി ഉപജില്ല സ്കൂള്‍ കലോത്സവം സമാപിച്ചപ്പോള്‍ 41 ഇനങ്ങളില്‍ എ ഗ്രേഡോടെ മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യന്മാരായി. ഈ വിഭാഗത്തില്‍ ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ മാനന്തവാടി എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനവും മാനന്തവാടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ 74 പോയന്‍റ് നേടിയ കല്ളോടി സെന്‍റ് ജോസഫ് യു.പി സ്കൂള്‍ ഒന്നാം സ്ഥാനവും 70 പോയന്‍റ് നേടിയ മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എല്‍.പി വിഭാഗത്തില്‍ എല്‍.എഫ് യു.പി സ്കൂള്‍ ഒന്നാം സ്ഥാനവും കല്ളോടി സെന്‍റ് ജോസഫ്സ് യു.പി രണ്ടാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവത്തില്‍ പനമരം ക്രസന്‍റ് ഹൈസ്കൂള്‍, വെള്ളമുണ്ട ഗവ. യു.പി സ്കൂള്‍, കല്ളോടി സെന്‍റ് ജോസഫ്സ് സ്കൂള്‍ എന്നിവരാണ് യഥാക്രമം ഹൈസ്കൂള്‍, യു.പി, എല്‍.പി വിഭാഗങ്ങളില്‍ ജേതാക്കളായത്. സംസ്കൃതോത്സവത്തില്‍ കണിയാരം ഫാ. ജി.കെ.എം ഹൈസ്കൂള്‍, പയ്യമ്പള്ളി സെന്‍റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവര്‍ ഓവറോള്‍ കിരീടം നേടി. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീത രാമന്‍ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആന്‍ഡ്രൂസ് ജോസഫ്, ഖമര്‍ലൈല, ഇ. സിദ്ദീഖ്, കാഞ്ഞായി ഇബ്രാഹിം, കുഞ്ഞിരാമന്‍, എ.ഇ.ഒ കെ. രമേശ്, കെ.കെ. അബ്ദുല്ല, കെ.സി. ആലി, എം. മമ്മു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.