മാനന്തവാടി: സെപ്റ്റംബര്‍ രണ്ടിന് നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കാതെ ജോലിചെയ്ത ജീവനക്കാര്‍ക്ക് മൂന്നു മാസമായി പണിമുടക്ക് ദിവസത്തെ ശമ്പളമില്ല. തലശ്ശേരി പോസ്റ്റല്‍ ഡിവിഷന്‍െറ കീഴിലും സംസ്ഥാനത്തെ മറ്റ് ഡിവിഷനുകള്‍ക്കു കീഴിലുമായി ജോലി ചെയ്ത ഭാരതീയ പോസ്റ്റല്‍ എംപ്ളോയീസ് ഫെഡറേഷനിലെ അംഗങ്ങള്‍ക്കാണ് തപാല്‍ വകുപ്പ് ശമ്പളം നിഷേധിച്ചിരിക്കുന്നത്. മാനന്തവാടി പോസ്റ്റ് ഓഫിസിലെ സബ് ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് തലശ്ശേരി തപാല്‍ സൂപ്രണ്ടിന് കത്തെഴുതിയിരുന്നു. എന്നാല്‍, തലശ്ശേരി തപാല്‍ സൂപ്രണ്ട് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് മാനന്തവാടി സബ് ഡിവിഷന്‍ പോസ്റ്റ് ഓഫിസിനു കീഴിലെ തപാല്‍ ജീവനക്കാര്‍ പറയുന്നു. കല്‍പറ്റ അക്കൗണ്ട് ഓഫിസില്‍നിന്നാണ് ശമ്പളം തടഞ്ഞുവെച്ചിട്ടുള്ളത്. അക്കൗണ്ട് ഓഫിസും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പല ആനുകൂല്യങ്ങളും അവസാന നിമിഷത്തില്‍മാത്രമാണ് ഗ്രാമീണ തപാല്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതെന്നും പരാതിയുണ്ട്. രണ്ടു വര്‍ഷംകൊണ്ട് മാനന്തവാടി ഡിവിഷനു കീഴില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ഡി.പി.ഇ.എഫ് നടത്തിവരുന്നത്. സംഘടനയെ തകര്‍ക്കാന്‍ ഇടതുപക്ഷ ട്രേഡ് യൂനിയന്‍െറ കുതന്ത്രങ്ങളാണ് ശമ്പളം തടയാന്‍ കാരണമെന്ന് പറയുന്നു. ഇതിനെതിരെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിനും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്നും യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.