സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സ്കൂള്‍ കായികമേള സമാപിച്ചപ്പോള്‍ സ്വര്‍ണവുമായി ചുരം കയറിയത് ഐ.വി. ദൃശ്യ മാത്രം. മേളയില്‍ ആദ്യ ദിവസങ്ങളില്‍ ചിത്രത്തിലില്ലാതിരുന്ന വയനാടിനെ മെഡല്‍നേട്ടത്തിലത്തെിച്ചതില്‍ ദൃശ്യക്ക് അഭിമാനിക്കാം. ബത്തേരി സര്‍വജന സ്കൂളിലെ പ്ളസ് ടു കോമേഴ്സ് വിദ്യാര്‍ഥിയായ ഐ.വി. ദൃശ്യക്കാണ് സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ത്രോയില്‍ സ്വര്‍ണം നേടാനായത്. അടുപ്പിച്ച് നാലാംതവണയാണ് ദൃശ്യ ജാവലിന്‍ത്രോയില്‍ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യത്തെ തവണ വെങ്കലം നേടി. രണ്ടാമത്തെ തവണ സ്ഥാനമൊന്നും നേടാനായില്ല. മൂന്നാംതവണ ആറാം സ്ഥാനമാണ് ലഭിച്ചത്. നാലാംതവണയാണ് ദൃശ്യയുടെ ജാവലില്‍ സ്വര്‍ണത്തില്‍ പതിച്ചത്. മുട്ടില്‍ കൊളവയല്‍ ഇരൂര്‍മ്മല്‍ വീട്ടില്‍ വാസുദേവന്‍െറയും ശ്രീജയുടെയും മകളാണ്. സംസ്ഥാന ക്രിക്കറ്റ് ജൂനിയര്‍ ടീമില്‍ അംഗവുമാണ്. ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ദൃശ്യ സര്‍വജന സ്കൂളില്‍ എത്തിയത്. അതുവരെ പനങ്കണ്ടി സ്കൂളിലാണ് പഠിച്ചത്. ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് സര്‍വജനയില്‍ പ്രവേശനം നേടുന്നത്. ബൗളിങ്ങിന്‍െറ കരുത്ത് കണ്ടാണ് കായികാധ്യാപകനായ ബിജു ഫ്രാന്‍സിസ് ദൃശ്യയെ ജാവലിന്‍ത്രോക്ക് പ്രേരിപ്പിച്ചത്. ആദ്യ മത്സരത്തില്‍ സംസ്ഥാനതലത്തില്‍ വെങ്കലം നേടിയപ്പോള്‍ പി.ടി.എ അനുമോദിച്ചു. ഈ യോഗത്തില്‍ അന്നത്തെ പി.ടി.എ പ്രസിഡന്‍റ് ദൃശ്യക്ക് മെറ്റല്‍ ജാവലിന്‍ സമ്മാനമായി നല്‍കി. ഈ ജാവലിന്‍ ഉപയോഗിച്ചാണ് പിന്നീട് ദൃശ്യ പരിശീലനം നടത്തിയത്. താമസിയാതെ ദൃശ്യ ജാവലിനില്‍ കരുത്ത് തെളിയിക്കുകയും ചെയ്തു. ദൃശ്യയുടെ അച്ഛന്‍ ടാക്സി ഡ്രൈവറാണ്. ജിതിന്‍ദേവാണ് സഹോദരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.