കൊട്ടിലിലടച്ച ആനയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം മുത്തങ്ങയിലത്തെി

സുല്‍ത്താന്‍ ബത്തേരി: ജനവാസ കേന്ദ്രത്തിലിറങ്ങി പ്രശ്നമുണ്ടാക്കിയതിനത്തെുടര്‍ന്ന് മയക്കുവെടിവെച്ച് പിടികൂടി കൊട്ടിലിലടച്ച കൊമ്പനെ എന്തുചെയ്യണമെന്ന് പഠിക്കാനായുള്ള സംഘം മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസിലത്തെി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാറാണ് ഏഴംഗ സംഘത്തെ നിയോഗിച്ചത്. കോട്ടയം ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ ഡോ. അമിത് മല്ലികിന്‍െറ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പഠനം നടത്തുന്നത്. പറമ്പിക്കുളം പ്രോജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ ഡോ. പ്രമോദ് ജി. കൃഷ്ണന്‍, പീച്ചി വനഗവേഷണ കേന്ദ്രത്തിലെ റിട്ട. സയന്‍റിസ്റ്റ് ഡോ. പി.എസ്. ഈസ, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ അഡ്വ. നമശിവായം, എന്‍. ബാദുഷ, കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ജയകുമാര്‍, അസി. വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരടങ്ങുന്നതാണ് സമിതി. ഇതില്‍ അഡ്വ. നമശിവായം ഒഴിച്ച് ബാക്കിയെല്ലാവരും സ്ഥലത്തത്തെി. അതേസമയം, ആനയെ വനത്തില്‍ തുറന്നുവിടാന്‍ അനുവദിക്കില്ളെന്നറിയിച്ച് യു.ഡി.എഫ് നൂല്‍പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുത്തങ്ങ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ചൊവ്വാഴ്ച വൈകീട്ടാണ് വിദഗ്ധ സമിതി എത്തിയത്. സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ആനയെ ഒരു കാരണവശാലും വനത്തില്‍ തുറന്നുവിടരുതെന്ന് സര്‍വകക്ഷി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ആനയെ തുറന്നുവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ളെന്ന് സമിതി സര്‍വകക്ഷി അംഗങ്ങളെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.