ജയലളിതയുടെ നിര്യാണം: അതിര്‍ത്തിയും ശോകമൂകം

സുല്‍ത്താന്‍ ബത്തേരി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തത്തെുടര്‍ന്ന് അതിര്‍ത്തിയിലെ അങ്ങാടികള്‍ വിജനമായിരുന്നു. ചില കേന്ദ്രങ്ങള്‍ ജയലളിതയുടെ ഛായാചിത്രത്തിന് മുന്നില്‍ തിരിതെളിച്ച് പ്രാര്‍ഥന നടത്തി. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. പലയിടത്തും ബന്ദിന് സമാനമായ സ്ഥിതിയായിരുന്നു. ബസ്സ്റ്റോപ്പുകളിലും കടകള്‍ക്കു മുന്നിലും ഛായാചിത്രത്തിന് മുന്നില്‍ തിരികള്‍ കത്തിച്ചുവെച്ചിരുന്നു. എന്നാല്‍, താളൂരിനോട് ചേര്‍ന്നുള്ള ചുള്ളിയോട് കാര്യങ്ങള്‍ സാധാരണപോലെയായിരുന്നു. തമിഴ്നാട്ടിലേക്ക് ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തിയില്ല. തമിഴ്നാട്ടില്‍നിന്ന് ജില്ലയിലേക്കും ബസുകള്‍ എത്തിയില്ല. ജയലളിതയുടെ നിര്യാണത്തത്തെുടര്‍ന്ന് ബത്തേരി ഡിപ്പോയില്‍നിന്ന് തമിഴ്നാട്ടിലേക്കുള്ള എല്ലാ ബസുകളും റദ്ദാക്കി. മീനങ്ങാടി: അതിര്‍ത്തിയിലെ ചുള്ളിയോടിനടുത്ത തമിഴ്ഗ്രാമങ്ങളായ കക്കുണ്ടി, മാങ്ങോട്, കൊത്തലക്കുണ്ട്, അരിതീനി, തിരുവമ്പാടി ഗ്രാമങ്ങളില്‍ മലയാളികള്‍ മാത്രമാണുള്ളത്. ഒരു ഭരണാധികാരി വിചാരിച്ചാല്‍ എങ്ങനെ ദാരിദ്രം ഇല്ലാതാക്കാമെന്ന് ഈ ഗ്രാമങ്ങളിലെ ഓരോ വീടും തെളിയിക്കുകയാണ്. വയനാട്ടില്‍നിന്ന് ഈ ഗ്രാമങ്ങളിലത്തെി വീടുവെച്ച് താമസിക്കുന്നവര്‍ പിന്നീട് ഇവിടെനിന്ന് വിട്ടുപോകാന്‍ തയാറാകുന്നില്ളെന്നതാണ് യാഥാര്‍ഥ്യം. മലയാളികളായ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ഇവിടെ ധാരളമുണ്ട്. ‘അഴിമതി ആരോപണങ്ങള്‍ ഉണ്ടായിക്കോട്ടെ, പാവങ്ങള്‍ക്ക് ഗുണമുണ്ടാകുന്നുണ്ടല്ളോ’ എന്നാണ് എല്ലാവരും ചോദിക്കുന്നത്. മിക്സി, ഗ്രൈന്‍ഡര്‍, ലാപ്ടോപ്... എന്നിങ്ങനെ ജയലളിത സര്‍ക്കാര്‍ പൊതുജനത്തിന് കൊടുത്ത ആനുകൂല്യങ്ങള്‍ നിരവധിയാണ്. ഈ ആനുകൂല്യങ്ങളാണ് അവരെ ദൈവത്തെപ്പോലെ കാണാന്‍ തമിഴ്മക്കളെ പ്രേരിപ്പിച്ചതും. ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്കും അമ്മയെക്കുറിച്ച് പറയാന്‍ നല്ലതു മാത്രമേയുള്ളൂ. വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്‍, പെണ്‍കുട്ടികളുടെ വിവാഹത്തിന് 50,000 രൂപ, സ്വര്‍ണ കോയിന്‍, സ്കൂള്‍ കുട്ടികള്‍ക്ക് ബാഗ്, പുസ്തകം, ചെരിപ്പ്, യൂനിഫോം, റേഷന്‍കട വഴി അരി, പരിപ്പ്, ഓയില്‍, മണ്ണെണ്ണ, സാരി, മുണ്ട്, വിശേഷദിവസങ്ങളില്‍ പ്രത്യേക സമ്മാനങ്ങള്‍ എന്നിങ്ങനെ അമ്മ കൊടുത്ത ആനുകൂല്യങ്ങളുടെ നിര നീളുകയാണ്. അടുത്തിടെയാണ് വീടുകള്‍ക്കുള്ള വൈദ്യുതി ബില്‍ ഒഴിവാക്കിയത്. നൂറു യൂനിറ്റ് വരെ ഉപയോഗിച്ചാല്‍ പണം കൊടുക്കേണ്ടതില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.