മേപ്പാടി: ലോക്കൗട്ട് ചെയ്ത് ഒരു മാസവും ഒരാഴ്ചയും പിന്നിട്ടിട്ടും എസ്റ്റേറ്റ് തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇത് തൊഴിലാളികളില്‍ ആശങ്കയുളവാക്കുന്നു. ഒക്ടോബര്‍ 27 മുതലാണ് തോട്ടം അടച്ചത്. തോട്ടം തുറക്കുന്നത് സംബന്ധിച്ച് മാനേജ്മെന്‍റുമായി ഫലപ്രദമായ ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടുമില്ല. നവംബര്‍ ഏഴിന് റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷണര്‍ കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തോട്ടം തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയുണ്ടായത്. മാനേജ്മെന്‍റിന്‍െറ നിലപാടുമൂലം യോഗം അലസിപ്പിരിഞ്ഞു. പിന്നീട് രണ്ടുവട്ടം ലേബര്‍ കമീഷണര്‍ തിരുവനന്തപുരത്ത് യോഗം വിളിച്ചെങ്കിലും ഫലപ്രദമായില്ല. ഡിസംബര്‍ ഒന്നിനാണ് ഒടുവിലായി യോഗം നിശ്ചയിച്ചിരുന്നത്. കമ്പനി എം.ഡി സുഖമില്ലാതിരിക്കുകയാണെന്നും അതിനാല്‍ കാര്യങ്ങള്‍ ആലോചിക്കാന്‍ തങ്ങള്‍ക്ക് സമയം വേണമെന്നും മാനേജ്മെന്‍റ് അന്ന് ആവശ്യപ്പെട്ടു. ഇതോടെ ഡിസംബര്‍ 16ലേക്ക് യോഗം മാറ്റി നിശ്ചയിക്കുകയാണ് ലേബര്‍ കമീഷണര്‍ ചെയ്തത്. തൃശൂരിലാണ് അന്ന് യോഗം നടക്കുക. അതിലും മാനേജ്മെന്‍റ് തങ്ങളുടെ പഴയ നിലപാടില്‍ ഉറച്ചുനിന്നാല്‍ തീരുമാനത്തിലത്തൊന്‍ കഴിയാതെവരും. ചപ്പ് ഉല്‍പാദനം കുറയുന്ന മാസങ്ങളാണ് ഇനി വരുന്നത്. ഈ സമയത്ത് തോട്ടംനടത്തിപ്പ് നഷ്ടമായിരിക്കും. ഇതിനാല്‍ പ്രശ്നം നീട്ടിക്കൊണ്ടുപോകാന്‍ മാനേജ്മെന്‍റ് ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. തുറക്കാന്‍ തീരുമാനിച്ചാല്‍ ശമ്പള കുടിശ്ശിക, ബോണസ് എന്നീ ഇനങ്ങളില്‍ വലിയ സംഖ്യ മാനേജ്മെന്‍റ് കണ്ടെത്തേണ്ടിവരും. അതിനവര്‍ ഉടന്‍ തയാറാകുമെന്ന് കരുതാനാകില്ല. അതോടെ യൂനിയനുകള്‍ സമ്മര്‍ദത്തിലാകും. മഴയുണ്ടായില്ളെങ്കില്‍ പച്ചത്തേയില ലഭ്യത കുറയും. കൊളുന്ത് പുറത്ത് വില്‍ക്കുന്നതിലൂടെയുള്ള തൊഴിലാളികളുടെ ഇപ്പോഴത്തെ വരുമാനത്തിലും ഇടിവുണ്ടാകും. തോട്ടഭൂമിയില്‍ തൊഴിലാളികള്‍ അവകാശം സ്ഥാപിക്കുന്നതടക്കമുള്ള സമരരീതികള്‍ ആവിഷ്കരിക്കാന്‍ തൊഴിലാളികള്‍ വരുംകാലയളവില്‍ തയാറായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.