വിദ്യാസഹോദയ സ്റ്റേറ്റ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ആരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി: വിദ്യാസഹോദയ സ്റ്റേറ്റ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ളീഷ് സ്കൂളില്‍ ആരംഭിച്ചു. പ്രമുഖ ഫുട്ബാള്‍ താരം സുഷാന്ത ്മാത്യു ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. വിദ്യാകൗണ്‍സില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ.ടി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടിന്‍റു രാജന്‍, ഐഡിയല്‍ ട്രസ്റ്റ് ട്രഷറര്‍ കെ. അബ്ദുറഹ്മാന്‍, മദര്‍ പി.ടി.എ പ്രസിഡന്‍റ് ശബ്ന കെ.എ, വൈസ് പ്രസിഡന്‍റുമാരായ സക്കറിയ മണ്ണില്‍, അലക്സാണ്ടര്‍, ടി.കെ. നിസാര്‍, സ്റ്റുഡന്‍റ് ഹെഡ്ഗേള്‍ ദിജിന ഷെറിന്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബി.യു. ദെച്ചമ്മ സ്വാഗതവും അജിജോസ് നന്ദിയും പറഞ്ഞു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സി.ബി.എസ.്ഇ സ്കൂളുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്തത്. ഇന്നത്തെ മത്സരങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍, പ്ളസന്‍റ് ഇംഗ്ളീഷ് സ്കൂള്‍ ഓമശ്ളേരി, അല്‍ ഇസ്ലാഹ് ഇംഗ്ളീഷ് സ്കൂള്‍ ചേന്ദമംഗലൂര്‍, ദാറുസ്സലാം ഹൈസ്കൂള്‍ ചാലക്കല്‍ എറണാകുളം, ഹൊറിസോണ്‍ ഇംഗ്ളീഷ് സ്കൂള്‍ ഇരിക്കൂര്‍, പ്രോഗ്രസിവ് ഇംഗ്ളീഷ് സ്കൂള്‍ പഴയങ്ങാടി, ബേക്കല്‍ ഇംഗ്ളീഷ് സ്കൂള്‍ കാസര്‍കോട് എന്നീ ടീമുകള്‍ വിജയിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ചൊവ്വാഴ്ച നടക്കും. വൈകുന്നേരം നാലിന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സി.കെ. സഹദേവന്‍ സമ്മാനം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.