ക്വാറികളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍ നിലക്കും

മാനന്തവാടി: ജില്ലയിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനവും കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ചത്തെുകല്ലിന്‍െറ വരവും ചൊവ്വാഴ്ചയോടെ നിലക്കും. ഇതോടെ നിര്‍മാണ മേഖലയിലെ സ്തംഭനം പൂര്‍ണമാകും. ഇതര സംസ്ഥാനത്തൊഴിലാളികളുടെ സ്ഥിതിയാണ് ഏറെ ദുരിതമാവുക. അഞ്ച് ഹെക്ടറോ അതില്‍ കുറവോ വിസ്തീര്‍ണമുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണമെന്ന നിര്‍ദേശം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് ജില്ലയിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ നിലക്കുന്നത്. 31 ചെറുകിട കരിങ്കല്‍ ക്വാറികളാണ് ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2006ല്‍ ഇറക്കിയ വിജ്ഞാപനത്തിലാണ് അഞ്ച് ഹെക്ടറോ അതില്‍ കുറവോ ഭൂമിയിലുള്ള ഏതുതരം ഖനനത്തിനും പാരിസ്ഥിതികാനുമതി ആവശ്യമാണെന്ന് നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതുപ്രകാരം നിര്‍മാണ മേഖലയിലെ പാറ, ചെങ്കല്ല്, മണല്‍ തുടങ്ങിയവയുടെ ഖനനത്തിനെല്ലാം അനുമതി ആവശ്യമാണ്. പുതുതായി തുടങ്ങുന്ന ഖനനത്തിനും നേരത്തേ പ്രവര്‍ത്തിക്കുന്നവയുടെ ലൈസന്‍സ് പുതുക്കുമ്പോഴും ജില്ല കലക്ടര്‍ ചെയര്‍മാനായ ജില്ലതല പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍നിന്ന് അനുമതി വാങ്ങണമെന്നായിരുന്നു ഉത്തരവിറങ്ങിയത്. എന്നാല്‍, ഇതിനെതിരെ കേരള സര്‍ക്കാറും പിന്നീട് ക്വാറി ഉടമകളും സുപ്രീംകോടതിയെ സമീപിച്ചതോടെ ഉത്തരവ് നടപ്പാക്കുന്നത് വര്‍ഷങ്ങളോളമായി നീണ്ടുപോവുകയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഡിസംബര്‍ ആറു മുതല്‍ അനുമതി ആവിശ്യമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇളവ് തേടി കേരളം കോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതി വിസമ്മതിക്കുകയും കേരളത്തിന്‍െറ വാദങ്ങള്‍ തള്ളുകയുമായിരുന്നു. നേരത്തേ ക്വാറികളുടെ അനുമതി പുതുക്കുമ്പോള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്ന പാരിസ്ഥിതികാനുമതി പത്രം ഹാജരാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഇളവ് ചൊവ്വാഴ്ചയോടെയാണ് അവസാനിക്കുന്നത്. ഇതോടെയാണ് ജില്ലയിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ നിര്‍ത്തിവെക്കേണ്ടിവരുന്നത്. ഇതോടെപ്പംതന്നെ കണ്ണൂര്‍ ജില്ലയിലെ ചെങ്കല്ല് ഖനന ക്വാറികളുടെയും പ്രവര്‍ത്തനം നിലക്കുകയും ജില്ലയിലേക്ക് കെട്ടിട നിര്‍മാണത്തിനായത്തെുന്ന ചെങ്കല്ലിന്‍െറ വരവില്ലാതാവുകയും ചെയ്യും. കണ്ണൂര്‍ ജില്ലയിലെ കേളകം, ഇരിട്ടി ഭാഗങ്ങളില്‍നിന്നാണ് ജില്ലയില്‍ കെട്ടിട നിര്‍മാണത്തിനാവശ്യമായ ചത്തെുകല്ല് എത്തുന്നത്. 300 എം സ്ക്വയറിന് മുകളില്‍ വാണിജ്യാവശ്യത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് പാരിസ്ഥിതികാനുമതി വേണമെന്ന നിബന്ധന നേരത്തേ നിലവിലുണ്ട്. രാജ്യമൊട്ടാകെ ഖനനങ്ങള്‍ക്ക് ഒരേ മാനദണ്ഡം നിശ്ചയിച്ച് മാര്‍ഗരേഖ പുറത്തിറക്കിയതിനാല്‍ ജില്ലക്ക് മാത്രം ഇളവ് ലഭിക്കില്ളെന്നാണ് ക്വാറി ഉടമകള്‍ പറയുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലകപ്പെട്ട നിര്‍മാണമേഖല ക്വാറിപ്രവര്‍ത്തനം നിലക്കുന്നതോടെ പൂര്‍ണമായും പ്രതിസന്ധിയിലാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.