കല്‍പറ്റ: എട്ടാമത് റവന്യൂ ജില്ല സ്കൂള്‍ കായികമേളയില്‍ 600 മീ. ലോങ് ജംപ്, 100 മീ. റിലെ എന്നിവയില്‍ മെഡലും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നേടിയ മുണ്ടേരി പൊയില്‍ കോളനിയിലെ എം.ഡി. ജിഷ്ണുവിന് കോളനിവാസികള്‍ സ്വീകരണം നല്‍കി. യോഗത്തില്‍ അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. ഊരുമൂപ്പന്‍ നൂഞ്ചന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജി.കെ. മണി മുഖ്യപ്രഭാഷണം നടത്തി. ദേവദാസ്, മണി, അനു, ജി.കെ. അയ്യപ്പന, കൃഷ്ണന്‍, എസ്.ടി. സൂര്യ, മീനാക്ഷി, കറപ്പി, കല്യാണി, കുങ്കി, ശിവന്‍, ഗീത, കമല, അമ്മുക്കുട്ടി, ശോഭന, മഞ്ഞ, മാരി, നന്ദകുമാര്‍, ബാലന്‍, രാജന്‍ എന്നിവര്‍ സംസാരിച്ചു. എം.പി. ശിവന്‍ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു. കല്‍പറ്റ ജി.വി.എച്ച്.എസ്.എസ് മുണ്ടേരി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ് ജിഷ്ണു. പണിയ വിഭാഗത്തില്‍പ്പെട്ട ദേവദാസ്-കമല ദമ്പതികളുടെ ഇളയ മകനാണ്. ജ്യേഷ്ഠന്‍ പഠിത്തം നിര്‍ത്തി കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. നിത്യവൃത്തിക്കുപോലും വകയില്ലാതെ പ്ളാസ്റ്റിക് മേഞ്ഞ കുടിലിലാണ് ഇപ്പോഴും താമസം. പ്രാരാബ്ധങ്ങള്‍ക്കിടയിലും വലിയ ഓട്ടക്കാരനാവുക എന്നതാണ് ജിഷ്ണുവിന്‍െറ സ്വപ്നം. സ്കൂള്‍ കായികാധ്യാപകയായ എലിസബത്ത് ടീച്ചറുടെ ശിക്ഷണത്തിലാണ് ജിഷ്ണുവിന്‍െറ പ്രതീക്ഷകള്‍ തളിര്‍ക്കുന്നത്. കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനവീട് പാസായിട്ടുണ്ട്. സ്ഥലം നല്‍കാമെന്ന് കോളനിവാസികള്‍ ഉറപ്പുനല്‍കിയെങ്കിലും മുനിസിപ്പാലിറ്റി അധികൃതര്‍ ഇതുവരെ പഠനവീട് നിര്‍മിച്ചുനല്‍കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.