പുല്‍പള്ളി: എല്‍.ഡി.എഫ് ഹര്‍ത്താല്‍ ദിനത്തില്‍ പുല്‍പള്ളി ടൗണില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് വാഹനം തകര്‍ക്കുകയും വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളെയും പിഞ്ചുകുട്ടികളേയുമടക്കം മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസ് തക്കതായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്-ഐ മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 28ന് ഉച്ചക്ക് സ്വന്തം കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന പെരിക്കല്ലൂര്‍ നെല്ലിടാംകുന്നേല്‍ ഷൈജുവിന്‍െറ കുടുംബത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നടുറോഡില്‍ തടഞ്ഞുവെച്ച് കുറുവടികളുമായി സ്ത്രീകളെയും കുട്ടികളെയുമടക്കം മര്‍ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഇരകളായവരുടെ മൊഴിയെടുക്കാനോ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. ആശുപത്രിയില്‍ അഡ്മിറ്റായ സ്ത്രീകളുടെ മൊഴിയെടുക്കാനോ, കുട്ടികളെ ഉപദ്രവിച്ചവര്‍ക്കെതിരെ മതിയായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. സംഭവത്തെ നിസ്സാരവത്കരിച്ച് കുറ്റക്കാരായവരെ രക്ഷിക്കാനുള്ള പൊലീസ് നടപടിയില്‍ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്‍റ് വര്‍ഗീസ് മുരിയന്‍കാവില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ജോസഫ് പെരുവേലില്‍, ജോര്‍ജ് തട്ടാംപറമ്പില്‍, ശിവരാമന്‍ പാറക്കുഴി, സി.ഡി. തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.