കല്‍പറ്റയില്‍ ഇനി ലീഗ് ചെയര്‍പേഴ്സന്‍

കല്‍പറ്റ: നഗരസഭയില്‍ ഭരണസാരഥ്യത്തില്‍ മാറ്റംവരുന്നു. യു.ഡി.എഫില്‍ നേരത്തേയുണ്ടാക്കിയ ധാരണയത്തെുടര്‍ന്ന് നിലവിലുള്ള മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ജനതാദള്‍-യുവിലെ ബിന്ദു ജോസ് രാജിവെച്ചു. ഇനിയുള്ള രണ്ടുവര്‍ഷം ചെയര്‍പേഴ്സന്‍ സ്ഥാനം മുസ്ലിം ലീഗിനാണ്. മൂന്നുതവണയായി മുനിസിപ്പല്‍ കൗണ്‍സിലറായ ഉമൈബ മൊയ്തീന്‍കുട്ടി ചെയര്‍പേഴ്സന്‍ സ്ഥാനത്തത്തെുമെന്നാണ് സൂചന. ലീഗില്‍ ഇതേക്കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. 28 അംഗ കൗണ്‍സിലില്‍ ലീഗിന് അഞ്ചും കോണ്‍ഗ്രസിന് എട്ടും ജനതാദള്‍-യുവിന് രണ്ടും അംഗങ്ങളാണുള്ളത്. ഇടതു മുന്നണിക്ക് 12 കൗണ്‍സിലര്‍മാരുള്ളപ്പോള്‍ ഒരു സീറ്റില്‍ സ്വതന്ത്രനാണ് ജയിച്ചുകയറിയത്. ധാരണപ്രകാരം ചെയര്‍പേഴ്സനൊപ്പം വൈസ് ചെയര്‍മാന്‍ ലീഗിലെ എ.പി. ഹമീദും രാജി നഗരസഭാ സെക്രട്ടറിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇനിയുള്ള മൂന്നുവര്‍ഷം വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിനിധിയായിരിക്കും. മുന്‍ ചെയര്‍മാന്‍ പി.പി. ആലിയായിരിക്കും വൈസ് ചെയര്‍മാനായി സ്ഥാനമേല്‍ക്കുക. ഇതോടൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളിലും മാറ്റമുണ്ടാകും. നിലവില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ പി.പി. ആലിക്ക് ഉപാധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നതിനുമുമ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം രാജിവെക്കും. ഈ സ്ഥാനത്തേക്ക് വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ എ.പി. ഹമീദ് എത്തും. നിലവില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായ ലീഗിലെ ഒ. സരോജിനി ആ സ്ഥാനം രാജിവെക്കും. ഈ സ്ഥാനത്തേക്ക് ബിന്ദുജോസ് പുതുതായി എത്തും. രണ്ടുവര്‍ഷത്തിനുശേഷം ചെയര്‍പേഴ്സന്‍ സ്ഥാനം കോണ്‍ഗ്രസിനും വൈസ് ചെയര്‍മാന്‍ സ്ഥാനം ദളിനും നല്‍കാനാണ് മുന്നണിയിലെ ധാരണ. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പലയിടത്തും തങ്ങളെ കാലുവാരിയെന്നാരോപിച്ച് ഉടക്കിനിന്ന ജനതാദള്‍ കല്‍പറ്റ നഗരസഭാ ചെയര്‍പേഴ്സന്‍ സ്ഥാനത്തുനിന്ന് മാറില്ളെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇടതുമുന്നണിയുടെ പിന്തുണയോടെ ദള്‍ തുടര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളിയാണ് ബിന്ദുജോസ് രാജി സമര്‍പ്പിച്ചത്. നേരത്തേയുണ്ടാക്കിയ മുന്നണിമര്യാദ പാലിക്കാന്‍ ദള്‍ ബാധ്യസ്ഥമാണെന്നും അതുകൊണ്ടാണ് ചെയര്‍പേഴ്സന്‍ സ്ഥാനത്തുനിന്ന് ഒഴിവാകുന്നതെന്നും ജില്ലയിലെ പ്രമുഖ നേതാവ് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.