കല്‍പറ്റ: 2017 മാര്‍ച്ച് 15ന് രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ ഇനിയും വൈദ്യുതീകരിക്കാത്ത വീടുകളുടെ കണക്കെടുക്കും. വൈദ്യുതി വകുപ്പ് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ജില്ലയില്‍ വൈദ്യുതീകരിക്കേണ്ട വീടുകളുടെ കരട് ലിസ്റ്റ് സെപ്റ്റംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. സൂക്ഷ്മ പരിശോധനക്കുശേഷം അന്തിമ ലിസ്റ്റ് സെപ്റ്റംബര്‍ 20ന് പ്രസിദ്ധീകരിക്കും. പദ്ധതി വിജയിപ്പിക്കുന്നതിനായി നിയോജക മണ്ഡലം തലങ്ങളില്‍ എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ മോണിറ്ററിങ് കമ്മിറ്റിയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളില്‍ നടത്തിപ്പ് കമ്മിറ്റിയും രൂപവത്കരിക്കും. ഗുണഭോക്താക്കളെ ഏതു വിധേനയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്ന് കലക്ടറേറ്റില്‍ നടന്ന പദ്ധതി ആലോചനാ യോഗത്തില്‍ വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍ പറഞ്ഞു. വീട്ടുനമ്പര്‍ ഇല്ളെന്നുപറഞ്ഞ് ആരുടെയും അപേക്ഷ നിരസിക്കരുത്. വൈദ്യുതി ലൈന്‍ വലിക്കാന്‍ നിയമ-സാങ്കേതിക തടസ്സങ്ങളുള്ള സ്ഥലമാണെങ്കില്‍ സൗരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തണം. ജില്ലയില്‍ 10,951പേര്‍ വൈദ്യുതീകരണത്തിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ശേഷിക്കുന്നവരെ കണ്ടത്തൊനും രജിസ്റ്റര്‍ ചെയ്യിക്കാനും സന്നദ്ധ-സാമൂഹിക സംഘടനകളുടെ സഹകരണം വേണമെന്ന് ഡോ. ശിവദാസന്‍ പറഞ്ഞു. ലൈന്‍ വലിക്കുന്നതിന് ജില്ലയില്‍ വനംവകുപ്പ് ഉന്നയിക്കുന്ന തടസ്സങ്ങള്‍ വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. നേരത്തേ വൈദ്യുതീകരണം നടത്തി കണക്ഷന്‍ ലഭിച്ചെങ്കിലും മാസവാടക അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ട ആദിവാസി കോളനികളുണ്ട്. ഈ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ നടപടിയുണ്ടാവണമെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.