പ്ളസ് വണ്‍ പുസ്തകങ്ങളത്തെിയില്ല

സുല്‍ത്താന്‍ ബത്തേരി: സ്കൂള്‍ തുറന്ന് രണ്ടു മാസമായിട്ടും പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമത്തെിയില്ല. അതേസമയം, പുറമെ നിന്നും പുസ്തകം ലഭിക്കുന്നതിനാല്‍ പഠനത്തെ കാര്യമായി ബാധിക്കുന്നില്ല. എന്‍.സി.ഇ.ആര്‍.ടി പാഠ്യപദ്ധതിയിലുള്ള പുസ്തകമാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. കേരള സ്റ്റേറ്റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിങ് ആന്‍ഡ് ട്രെയ്നിങ് ആണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, പല സ്കൂളുകളിലും ഇതുവരെ എത്തിയില്ല. ഇതേ പുസ്തകങ്ങള്‍ പുറമെ കടകളില്‍നിന്നും ലഭിക്കുന്നതിനാല്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പുസ്തകങ്ങള്‍ എത്തുന്നതുവരെ വിദ്യാര്‍ഥികള്‍ കാത്തിരിക്കാറില്ല. വൈകി എത്തുന്ന പുസ്തകം പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കും തലവേദനയാകുകയാണ്. പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പുസ്തകങ്ങളുടെ കണക്ക് മാര്‍ച്ചില്‍ തന്നെ നല്‍കണം. ഏകദേശ കണക്കാണ് പ്രിന്‍സിപ്പല്‍മാര്‍ സര്‍ക്കാറിന് നല്‍കുന്നത്. ഇതനുസരിച്ചാണ് പുസ്തകം എത്തുന്നത്. ക്ളാസ് തുടങ്ങി മാസങ്ങള്‍ കഴിഞ്ഞാണ് പുസ്തകങ്ങള്‍ എത്താറ്. ഇതിനിടെ വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ വാങ്ങിയിരിക്കും. ഇതോടെ സര്‍ക്കാര്‍ എത്തിച്ചു നല്‍കുന്ന പുസ്തകങ്ങള്‍ ഉപയോഗ ശൂന്യമായി കെട്ടിക്കിടക്കാറാണ് പതിവ്. നല്‍കിയ പുസ്തകങ്ങളുടെ വില ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍ക്ക് കത്ത് വരും. വില്‍ക്കാത്ത പുസ്തകങ്ങള്‍ തിരിച്ചെടുക്കാനും ഏജന്‍സി തയാറാകില്ല. ഇതോടെ പുസ്തകങ്ങള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാകുകയാണ് പല സ്കൂളുകളും. പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനും സ്ഥലമില്ല. രണ്ടാം ഭാഷ പുസ്തകങ്ങള്‍ മാത്രമാണ് പുറമെ നിന്നും ലഭിക്കാത്തത്. ഇത് ഏറക്കുറെ ക്ളാസ് തുടങ്ങിയ സമയത്തുതന്നെ വിതരണം ചെയ്തതിനാല്‍ പഠനത്തെ സാരമായി ബാധിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.