മടക്കിമലയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 32 പേര്‍ക്ക് പരിക്ക്

മടക്കിമല: കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മടക്കിമല സ്കൂളിന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ് 32 പേര്‍ക്ക് പരിക്ക്. കോഴിക്കോട്-ബംഗളൂരു സര്‍വിസ് നടത്തുന്ന കല്‍പക ബസാണ് ബുധനാഴ്ച രാത്രി 11.30ഓടെ നിയന്ത്രണംവിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ മൂന്നുപേരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റ പച്ചിലക്കാട് സ്വദേശി ചന്ദ്രിക (58), ചെന്നലോട് സ്വദേശി ഷഹാന, കോഴിക്കോട് സ്വദേശികളായ സെയ്ദ (52), ബസ്സന്‍ (62), റാഷിഖ്, ജോസഫ് (62), അബിന്‍ (24), മുഹമ്മദലി, അശ്വിന്‍, ജോതിഷ് കുമാര്‍, കൃഷ്ണന്‍, ഷൈജല്‍, ഹാസിദ്, സലീം, അങ്കിത, അനുഷ, അസന്‍രാജ്, അപര്‍ണ, വേണു, ഷാഹിന, മീര, മുഹമ്മദ് ഇജാസ്, അഞ്ജലി, ജീന, റബാബലി ആസാദ്, ഷബാബ്, ബസ് ഡ്രൈവര്‍ എം. സുജിത്ത് (32), ക്ളീനര്‍ പ്രമോദ്കുമാര്‍, വീണ (24) എന്നിവരാണ് കല്‍പറ്റയിലെയും മേപ്പാടിയിലെയും ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശി അഭിഷേകിനെ ബുധനാഴ്ച രാത്രിതന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മറ്റ് രണ്ടുപേരെ രാവിലെയോടെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. വന്‍ ശബ്ദത്തോടെ നിയന്ത്രണംവിട്ട് മറിഞ്ഞ ബസ് സമീപത്തെ എല്‍.പി സ്കൂളിന്‍െറ മതിലിലിടിച്ച് റോഡരികിലേക്ക് മറിയുകയായിരുന്നു. മതിലില്‍ ഇടിച്ചതിനാല്‍ താഴ്ചയിലേക്ക് മറിയാതിരുന്നത് അപകടത്തിന്‍െറ വ്യാപ്തി കുറക്കാന്‍ സഹായകമായി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് കല്‍പറ്റ-മാനന്തവാടി റൂട്ടില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. പൊലീസിന്‍െറ ക്രയിന്‍ എത്തിച്ച് ബസ് ഉയര്‍ത്തിമാറ്റിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. അപ്പോഴേക്കും നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ബസിനകത്തുള്ളവരെ പുറത്തത്തെിച്ചിരുന്നു. ഇവരെ പിന്നീട് വിവിധ വാഹനങ്ങളിലായി കല്‍പറ്റയിലെ ആശുപത്രികളിലത്തെിക്കുകയായിരുന്നു. ബസ് മറിഞ്ഞതറിഞ്ഞ് സ്ഥലത്തത്തെിയ കല്‍പറ്റ എസ്.ഐ എം.എ. സന്തോഷ്, അഡീഷനല്‍ എസ്.ഐമാരായ എം.വി രവീന്ദ്രന്‍, വി.വി. വിജയന്‍, സി.പി.ഒമാരായ സമീര്‍, ഷമീര്‍, കമ്പളക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ സുനില്‍, സി.പി.ഒ വിപിന്‍, കണ്‍ട്രോള്‍ റൂം എസ്.ഐ സി.എം. ജോസിന്‍െറ നേതൃത്വത്തിലുള്ള ഫ്ളയിങ് സക്വാഡ്, കല്‍പറ്റ ഫയര്‍ഫോഴ്സ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.