മാനന്തവാടി: ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസികളുടെ കുടുംബങ്ങള്‍ക്ക് രണ്ടര മാസം പിന്നിട്ടിട്ടും ധനസഹായം ലഭിച്ചില്ല. ജൂണ്‍ മൂന്നിനാണ് ബാവലി സ്വദേശിയായ മാതന്‍ എന്ന മാധവനെ മണ്ണുണ്ടി കോളനിക്ക് സമീപം ആന ചവിട്ടിക്കൊന്നത്. ജൂണ്‍ 23ന് കോട്ടിയൂര്‍ കോളനിയിലെ കുമാരനും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവരുടെ കുടുംബങ്ങള്‍ക്ക് വനം വകുപ്പ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നാളിതുവരെയായിട്ടും തുക ലഭിച്ചിട്ടില്ല. അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാലാണ് പണം നല്‍കാന്‍ കഴിയാത്തതെന്നാണ് വനം വകുപ്പിന്‍െറ വാദം. ആദിവാസികളുടെ ക്ഷേമത്തിനായി വിവിധ പേരുകളില്‍ നിരവധി പേരെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, ഇവരാരും തന്നെ ഈ കുടുംബങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കി കൊടുക്കാന്‍ തയാറാവാത്തതാണ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകുന്നത്. അടിയന്തരമായി ഈ വിഷയം പരിഹരിക്കാന്‍ പട്ടികവര്‍ഗ വകുപ്പും ജനപ്രതിനിധികളും തയാറാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.