ഓവുചാല്‍ നോക്കുകുത്തി; എട്ടേനാല്‍ ടൗണ്‍ വെള്ളക്കെട്ടില്‍

വെള്ളമുണ്ട: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഓവുചാലുകള്‍ സ്വകാര്യ വ്യക്തികളുടെ കൈയേറ്റത്തില്‍ അടഞ്ഞതോടെ എട്ടേനാല്‍ ടൗണ്‍ മലിനജലത്തില്‍ മുങ്ങുന്നു. പഞ്ചായത്ത് ആസ്ഥാനമായ ടൗണില്‍ ഒരു കോടി രൂപയോളം മുടക്കി മൂന്നു ഘട്ടങ്ങളിലായി നിര്‍മിച്ച ഓവുചാലുകളാണ് മണ്ണ് മൂടി ഉപയോഗശൂന്യമായത്. ഇതോടെ ഓവുചാലിലൂടെ ഒഴുകേണ്ട മലിനജലം റോഡിലൂടെ ഒഴുകി ടൗണ്‍ മധ്യത്തില്‍ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. മാനന്തവാടി-നിരവില്‍പുഴ റോഡിന്‍െറ ഇരുവശത്തും മൊതക്കര സ്കൂള്‍ റോഡിന്‍െറയും ഓവുചാലുകളാണ് മൂടിക്കിടക്കുന്നത്. മൊതക്കര റോഡിലെ മലിനജലം ഓട്ടോ സ്റ്റാന്‍ഡില്‍ തങ്ങിനില്‍ക്കുകയാണ്. ഇത് വാഹനം കയറാനത്തെുന്നവര്‍ക്കും വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്നു. വിനോദ സഞ്ചാര, പൊതുമരാമത്ത് വകുപ്പുകളുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഈ ഓവുചാലിനു മാത്രം അരക്കോടിയോളം രൂപ ചെലവിട്ടിരുന്നു. എന്നാല്‍, ഇതിന്‍െറ ഉപയോഗം ടൗണിന് ലഭിച്ചിട്ടില്ല. സമീപത്തെ ചില സ്വകാര്യ വ്യക്തികള്‍ കുന്നിടിച്ച മണ്ണ് വീണ് ഓവുചാലുകള്‍ മൂടിയതാണ് ഉപയോഗശൂന്യമാവാന്‍ കാരണം. മഴ തുടങ്ങിയതുമുതല്‍ വെള്ളം റോഡിലൂടെ ഒഴുകി റോഡ് തകര്‍ന്നു തുടങ്ങിയിട്ടും ഓവുചാല്‍ നന്നാക്കാന്‍ നടപടികളുണ്ടാവാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.