കല്‍പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ (എം.എന്‍.ആര്‍.ഇ.ജി.പി) കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണമെന്ന് സബ് കലക്ടര്‍ ശീറാം സാംബശിവറാവു പറഞ്ഞു. കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന തൊഴിലുറപ്പ് പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയുടെ വികസനം സാധ്യമാകും. കാര്‍ഷിക ജലസേചന മേഖലകളില്‍ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണം. ജില്ലയില്‍ ഇറിഗേഷന്‍ പ്ളാനിന്‍െറ ഭാഗമായി കണ്ടത്തെിയ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി നടപ്പാക്കണം. എന്‍.ആര്‍.ഇ.ജി.എ പ്രോജക്ട് ഡയറക്ടര്‍ പി.ജി. വിജയകുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു. ദാസ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ എസ്.ആര്‍. സനല്‍കുമാര്‍, അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം തോമസ്, കൃഷി ഓഫിസര്‍മാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.