സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലിറ്റിയുടെ ചുങ്കത്തുള്ള ഷോപ്പിങ് കോംപ്ളക്സ് അപകടഭീഷണിയില്‍. നാല്‍പത് വര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടത്തിന്‍െറ മേല്‍ഭാഗം അടര്‍ന്നുവീഴാന്‍ തുടങ്ങി. താലൂക്ക് ലൈബ്രറി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ്, ട്രഷറി, കടകള്‍ തുടങ്ങി അമ്പതോളം സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറുകണക്കിനാളുകള്‍ ദിവസവും എത്തുന്ന കെട്ടിടമാണിത്. മേല്‍ഭാഗം അടര്‍ന്നുവീണ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ എത്തിയ ചിലര്‍ക്ക് പരിക്കേറ്റു. പലയിടത്തും കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണാവുന്ന അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം ചോര്‍ച്ച ഒഴിവാക്കുന്നതിന് മേല്‍ക്കൂര ഷീറ്റ് മേഞ്ഞിരുന്നു. എത്രയും പെട്ടെന്ന് കെട്ടിടത്തിന്‍െറ കേടുപാടുകള്‍ നീക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.