വെള്ളത്തില്‍ മുങ്ങി വെണ്ണിയോട് ടൗണ്‍; അനക്കമില്ലാതെ അധികൃതര്‍

കല്‍പറ്റ: ഒരു ചെറുമഴ പെയ്താല്‍ മതി പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ടൗണില്‍ പിന്നെ വെള്ളപ്പൊക്കമാവും. കാല്‍നടയാത്രികരടക്കം നിരത്തിലിറങ്ങാനാവാതെ കുഴങ്ങും. ടൗണിന്‍െറ നാലുഭാഗത്തുനിന്നുമുള്ള മഴവെള്ളം കമ്പളക്കാട് റോഡില്‍ പഞ്ചായത്ത് ബസ്സ്റ്റോപ്പിന്‍െറ മുന്‍വശം തളംകെട്ടിക്കിടക്കുകയാണ്. ടൗണിലെ ഓവുചാലുകള്‍ വെള്ളം പോകാത്തതരത്തില്‍ മണ്ണുവീണ് നികന്നിരിക്കുകയാണ്. കൂടാതെ സ്വകാര്യവ്യക്തിയുടെ കെട്ടിട നിര്‍മാണത്തോടനുബന്ധിച്ച് റോഡരികിലെ ഓവുചാല്‍ കല്ലിട്ടുനികത്തിയതും പ്രശ്നം സങ്കീര്‍ണമാക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം ബസ് കാത്തുനില്‍ക്കാന്‍ പോലും സാധിക്കാത്ത വിധം മലിനജലമാണ് റോഡില്‍ കെട്ടിക്കിടക്കുന്നത്. ഓവുചാലുകള്‍ യഥാസമയം വൃത്തിയാക്കുന്നില്ല. അതോടൊപ്പം സ്വകാര്യ വ്യക്തികളുടെ ഓവുചാല്‍ കൈയേറ്റം ബന്ധപ്പെട്ടവര്‍ കണ്ടില്ളെന്ന് നടിക്കുകയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.