നിരോധിത വനമേഖലയില്‍ പ്രവേശിച്ചാല്‍ കര്‍ശന നടപടി

ഗൂഡല്ലൂര്‍: നിരോധിത വനമേഖലയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നീലഗിരി ജില്ലാ പൊലീസ് സൂപ്രണ്ട് മുരളീരംഭ. നീലഗിരിയിലത്തെുന്ന സഞ്ചാരികള്‍ നിരോധിത വനമേഖലയില്‍ പ്രവേശിക്കുന്നത് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍നിന്നുള്ള 15 വിനോദസഞ്ചാരികള്‍ക്ക് 75,000 രൂപ പിഴ ചുമത്തിയിരുന്നു. മുതുമല കടുവാ സങ്കേതത്തിലെ നിരോധിത വനമേഖലയില്‍ പ്രവേശിച്ചതിനാണ് വനപാലകര്‍ പിഴയീടാക്കിയത്. അതേസമയം, വനത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വന്യമൃഗങ്ങളുടെ മുന്നില്‍ അകപ്പെടാന്‍ സാധ്യയുണ്ടെന്നും ഇത്തരം അപകടം സംഭവിക്കാതിരിക്കാനാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും എസ്.പി വ്യക്തമാക്കി. സ്വകാര്യ റിസോര്‍ട്ടുകളില്‍ താമസിക്കുന്ന ടൂറിസ്റ്റുകളെ അനധികൃതമായി ട്രക്കിങ്ങിന് കൊണ്ടുപോവുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെയും നടപടി സ്വീകരിക്കുമെന്ന് എസ്.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.