സുല്‍ത്താന്‍ ബത്തേരി: നഗത്തിലെ നടപ്പാതയിലൂടെ നടക്കുന്നത് നടുറോഡിലൂടെ നടക്കുന്നതിനേക്കാള്‍ അപകടരമാണ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ട്രാഫിക് ജങ്ഷനു സമീപത്തെ നടപ്പാതയിലെ കുഴിയില്‍ വീണ് അമ്മക്കും കുഞ്ഞിനും പരിക്കേറ്റു. ഇതേ കുഴിയില്‍ തന്നെ അധികം താമസിയാതെ യുവാവ് വീണു. ആളുകള്‍ കുഴിയില്‍ വീഴുന്നത് പതിവായതോടെ സമീപത്തെ കച്ചവടക്കാര്‍ പഴയ പൊലീസ് സിഗ്നല്‍ ബോര്‍ഡ് ഉപയോഗിച്ച് തല്‍ക്കാലം കുഴി അടച്ചിരിക്കുകയാണ്. ചുള്ളിയോട് റോഡില്‍ നടപ്പാതയില്‍ പലയിടത്തും സ്ളാബ് തകര്‍ന്നുകിടക്കുകയാണ്. ആളുകള്‍ വീണ് അപകടം സംഭവിക്കുമ്പോള്‍ താല്‍ക്കാലികമായി കുഴി അടക്കാറാണ് പതിവ്. വൈകാതെ തന്നെ താത്ക്കാലിക സംവിധാനം തകരുകയും കുഴികളില്‍ വീണ് ആളുകള്‍ക്ക് വീണ്ടും അപകടം സംഭവിക്കുകയും ചെയ്യുകയുമാണ്. ദേശീയപാത 212ല്‍ നടപ്പാത നവീകരണം ആരംഭിച്ചിട്ട് ഒന്നര വര്‍ഷത്തോളമായെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന നിര്‍മാണ പ്രവര്‍ത്തനംമൂലം ആളുകള്‍ക്ക് നടക്കാന്‍ സാധിക്കുന്നില്ല. ട്രാഫിക് ജങ്ഷനില്‍ നടപ്പാതയുടെ വശങ്ങളില്‍ പട്ടികയും ആണിയും നിറഞ്ഞിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ നടപ്പാതയില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ നടന്നുപോകാനും സാധിക്കുന്നില്ല. നടപ്പാത നവീകരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളില്‍നിന്നും ആവശ്യമുയരുന്നുണ്ടെങ്കിലും ഇതുവരെ കാര്യക്ഷമമായ നടപടിയൊന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.