അപകട ഭീഷണിയിലായ മരംമുറിച്ച് നീക്കാന്‍ നടപടിയില്ല

മാനന്തവാടി: നിരവധി പരാതികള്‍ നല്‍കിയിട്ടും അപകട ഭീഷണിയിലായ മരം മുറിച്ച് മാറ്റാന്‍ റവന്യൂ അധികൃതര്‍ നടപടിയെടുക്കുന്നില്ല. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പുതിയൂര്‍ ബാവലി റോഡരികിലാണ് രണ്ട് വീട്ടിമരങ്ങള്‍ ഏത് നിമിഷവും നിലംപതിക്കാറായിട്ടുള്ളത്. ഇതിന് സമീപത്ത് വീടുകളും, രണ്ട് ആദിവാസി കോളനികളും, ക്ഷീരസംഘം കെട്ടിടവും, കടകളുമുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കാല്‍നടയായി യാത്രചെയ്യുന്നതും വാഹനങ്ങള്‍ കടന്നുപോകുന്നതും ഇതിനടിയിലൂടെയാണ്. തൊട്ടടുത്തുകൂടെ വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. കാറ്റില്‍ മരത്തിന്‍െറ ചില്ലകള്‍ വൈദ്യുതി ലൈനിലേക്ക് വീണ് ദിവസങ്ങളോളം പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നത് പതിവാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് റവന്യു വകുപ്പില്‍ നിക്ഷിപ്തമായ മരങ്ങള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ളവയും ദ്രവിച്ച് ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലുമാണ്. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ മുന്‍ കരുതല്‍ എന്ന നിലയില്‍ അപകട ഭീഷണിയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് കലക്ടര്‍ ഉത്തരവ് നല്‍കിയിരുന്നുവെങ്കിലും ഈ കൂറ്റന്‍ വീട്ടിമരങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ അനാസ്ഥ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.