മാനന്തവാടി: പാല്‍വെളിച്ചത്ത്കാട്ടാന നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. മേഖലയില്‍ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം വരുത്തി. തെങ്ങ്, കാപ്പി, വാഴ എന്നിവയാണ് നശിപ്പിച്ചത്. രണ്ടു മാസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം തുടങ്ങിയിട്ട്. കുന്നത്ത് സുഗതന്‍െറ വളര്‍ച്ചയത്തെിയ അഞ്ച് തെങ്ങുകളും കാപ്പിയും വെള്ളിയാഴ്ച രാത്രിയിലത്തെിയ കാട്ടാന നശിപ്പിച്ചു. ഒരാഴ്ച മുമ്പും ഇയാളുടെ തോട്ടത്തില്‍ ആനയത്തെി തെങ്ങുകള്‍ നശിപ്പിച്ചിരുന്നു. സമീപത്തെ തൊട്ടിയില്‍ തങ്കപ്പന്‍െറ 50ലേറെ കാപ്പിയും വാഴയും നശിപ്പിച്ചു. മാന്‍, കാട്ടുപന്നി എന്നിവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. കൂടല്‍കടവ് ഭാഗത്ത് വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും വകവെക്കാതെയാണ് കാട്ടാന ജനവാസ മേഖലയില്‍ എത്തുന്നത്. രാത്രിയും പകലും ഒരു പോലെ ആനശല്യം രൂക്ഷമായതിനാല്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടായില്ളെങ്കില്‍ കര്‍മസമിതി രൂപവത്കരിച്ച് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.