കല്‍പറ്റ: ആരോഗ്യവകുപ്പിന്‍െറയും ദേശീയ ആരോഗ്യ ദൗത്യത്തിന്‍െറയും നേതൃത്വത്തില്‍ ആഗസ്റ്റ് 10 ദേശീയ വിരമുക്ത ദിനമായി ആചരിക്കും. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസവകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണിത്. ഒന്നു മുതല്‍ 19 വരെ വയസ്സ്സുള്ളവര്‍ക്ക് വിര നശീകരണത്തിനായുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും, അങ്കണവാടികളിലെയും ഡേകെയര്‍ സെന്‍ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുന്നത്. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരാണ് ഇവ നല്‍കുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ വയസ്സുള്ള കുട്ടികള്‍ക്ക് അടുത്തുള്ള അങ്കണവാടിയിലും അഞ്ചു മുതല്‍ 19 വരെ വയസ്സുള്ള കുട്ടികള്‍ക്ക് അതത് സ്കൂളുകളിലുമാണ് വിതരണം. ഒന്നു മുതല്‍ രണ്ടു വരെ വയസ്സുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മി.ഗ്രാം) ഒരു ടേബ്ള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് കൊടുക്കുന്നത്. രണ്ടു മുതല്‍ 19 വയസ്സുവരെ ഒരു ഗുളിക (400 മി.ഗ്രാം) ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ളാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കാന്‍ നല്‍കും. ആഗസ്റ്റ് 10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരമുക്തദിനമായ ആഗസ്റ്റ് 17ന് തീര്‍ച്ചയായും കഴിക്കേണ്ടതാണ്. സ്കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രായഭേദമന്യേ ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അങ്കണവാടികളില്‍ ഗുളിക നല്‍കും. മണ്ണില്‍ കളിക്കുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും, നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിരകള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ളോബിന്‍െറ അളവ് കുറക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും, പോഷണക്കുറവിനും തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവക്കും കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ ആറു മാസത്തിലൊരിക്കല്‍ വിരനശീകരണത്തിനുള്ള ഗുളിക നല്‍കണം. ആഗസ്റ്റ് 10ന് നടക്കുന്ന വിരമുക്ത ദിനാചരണ പരിപാടിയില്‍ കുട്ടികള്‍ക്ക് ഗുളിക നല്‍കാന്‍ രക്ഷിതാക്കള്‍ മുന്നോട്ടു വരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ ഒന്നു മുതല്‍ 19 വരെ വയസ്സുള്ള 2,26,826 കുട്ടികള്‍ക്ക് സ്കൂളുകളിലും അങ്കണവാടികളിലുമായി വിരനശീകരണ ഗുളിക നല്‍കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പറ്റ മുണ്ടേരി ഗവ. ഹൈസ്കൂളില്‍ ആഗസ്റ്റ് 10ന് 12.30ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ബിന്ദു ജോസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. ദേവകി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി, ജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ എം. ബാബുരാജ്, സാമൂഹിക നീതി വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ചിത്ര എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.