മാനന്തവാടി: കളവ് കേസില്‍ പൊലീസ് ആളുമാറി ആദിവാസി യുവാവിനെ മര്‍ദിച്ചതായി പരാതി. മാനന്തവാടി നഗരസഭയിലെ പടച്ചിക്കുന്ന് പണിയ കോളനിയിലെ വേണുവിന്‍െറ മകന്‍ വൈശാഖി (20)നെയാണ് അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാഭിക്കേറ്റ ക്ഷതംമൂലം മൂത്രമൊഴിക്കാനാകാതെ വിഷമിക്കുകയാണ് ഈ യുവാവ്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രദേശവാസിയായ അധ്യാപകന്‍െറ വയലില്‍നിന്നും വാഴക്കുല മോഷണംപോയ പരാതിയില്‍ കുഞ്ഞന്‍ എന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കോളനിയിലത്തെിയ പൊലീസ് കുഞ്ഞന്‍ എന്ന് വിളിക്കുന്ന വൈശാഖിനെ പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യുന്നതിനിടെ യഥാര്‍ഥ പ്രതിയെ കിട്ടിയതോടെ വൈശാഖിനെ വിട്ടയക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചത്തെിയ ഇയാള്‍ക്ക് കടുത്ത വേദന അനുഭപ്പെട്ടതോടെയാണ് സംഭവം വീട്ടുകാരോട് പറഞ്ഞത്. വിവരമറിഞ്ഞ അയല്‍വാസികള്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കേസെടുത്തതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.