മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജസ് ഒൗട്ട്ലെറ്റിന് മുന്നില്‍ ആദിവാസി ഫോറത്തിന്‍െറ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ വീണ്ടും പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തി. പിരിഞ്ഞുപോകാന്‍ തയാറാവാതിരുന്ന ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ സമരക്കാര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളിലെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതിലും സമരപ്പന്തല്‍ നിരന്തരം തകര്‍ത്തിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ച് വ്യാഴാഴ്ച സര്‍ക്ള്‍ ഓഫിസിനു മുന്നില്‍ ആദിവാസി സ്ത്രീകള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സമരക്കാരുടെ അടുപ്പ് പൊളിച്ചതിനെതിരെ കേസെടുക്കാമെന്നും പകരം അടുപ്പ് നിര്‍മിക്കാന്‍ പൊലീസ് സ്ഥലത്തത്തെി സംരക്ഷണം നല്‍കാമെന്നും സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ സമരസഹായ സമിതി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പൊലീസ് ഇതിന് തയാറായില്ളെന്ന് സമരക്കാര്‍ ആരോപിച്ചു. ഇതിനിടെ, വെള്ളിയാഴ്ച രാവിലെ ബിവറേജസിലേക്ക് വന്ന മദ്യലോഡ് ഇറക്കാന്‍ സമരക്കാര്‍ സമ്മതിച്ചില്ല. ഇതേതുടര്‍ന്ന് സ്ഥലത്തത്തെിയ പൊലീസ് മുഴുവന്‍ സമരക്കാരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 11 മണിക്ക് സ്റ്റേഷനിലത്തെിച്ച ഇവരെ രണ്ടു മണിക്കൂറിനുശേഷം പോകാന്‍ അനുവദിച്ചെങ്കിലും സമരക്കാര്‍ സ്റ്റേഷനില്‍ തന്നെകുത്തിയിരിക്കുകയായിരുന്നു. പിന്നീട് വൈകീട്ട് അഞ്ചു മണിയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സ്ത്രീകളെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതിനിടെ, സമരക്കാരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാത്തതിലും സമരക്കാരെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തിലും ആദിവാസി സ്ത്രീകള്‍ ട്രൈബല്‍ ഓഫിസര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതികളെ കണ്ടത്തൊന്‍ എസ്.എം.എസ് ഡിവൈ.എസ്.പി.ക്ക് ടി.ഡി.ഒ നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ടി.ഡി.ഒ റിപ്പോര്‍ട്ട് നല്‍കി. 86 ദിവസം പിന്നിട്ട സമരം കൂടുതല്‍ ആദിവാസി സ്ത്രീസാന്നിധ്യംകൊണ്ട് ശക്തമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഗാന്ധിദര്‍ശന്‍ വേദി നേതാക്കളായ ഇ. ശ്രീധരന്‍ മാസ്റ്റര്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, മദ്യനിരോധന സമിതി നേതാവ് യൂസുഫ് നദ്വി, നര്‍ഗീസ് എന്നിവര്‍ സമരപ്പന്തലിലത്തെിയിരുന്നു. വരുംദിവസങ്ങളില്‍ ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന് പിന്തുണയുമായത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.