‘ഓര്‍മ മരം’ പദ്ധതിക്ക് പിന്തുണയുമായി യേശുദാസ്

കല്‍പറ്റ: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ‘സ്വീപ്’ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ‘ഓര്‍മ മരം’ പദ്ധതിക്ക് പിന്തുണ അറിയിച്ച് ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ്. മേയ് 16ന് എല്ലാവരും മറക്കാതെ വോട്ട് ചെയ്യണമെന്നും അത് അടിസ്ഥാന പൗരധര്‍മമാണെന്നും സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വോട്ട് ചെയ്യുന്നതോടൊപ്പം മറ്റൊരു സദ്പ്രവൃത്തികൂടി ചെയ്യാന്‍ അവസരമൊരുങ്ങുകയാണ്. വോട്ടിനോടൊപ്പം മരം നടാനുള്ള അവസരംകൂടി ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. മേയ് 16ന് വോട്ട് ചെയ്യാന്‍ പോകുക, മരത്തൈകള്‍ വാങ്ങുക, നടുക. മരം മനുഷ്യന് വരദാനമാണ്. അത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുക. മരം നട്ട്, വോട്ട് ചെയ്ത് ഈ ഭൂമിയോടുള്ള ബാധ്യതയും രാജ്യത്തോടുള്ള കര്‍ത്തവ്യവും നിറവേറ്റുക. ഇങ്ങനെ ഒരു മഹത്തായ സംരംഭം നടപ്പാക്കുന്ന വയനാട് കലക്ടര്‍ കേശവേന്ദ്രകുമാറിനും സംഘത്തിനും വയനാട് ജില്ലയിലെ എല്ലാ വോട്ടര്‍മാര്‍ക്കും ആശംസകളും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.