സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ഗവ. ആശുപത്രിയിലെ കിണര്‍ വറ്റിയതോടെ രോഗികള്‍ ദുരിതത്തിലായി. ആശുപത്രിയോടുചേര്‍ന്ന് വയലിന് സമീപത്തായി നിര്‍മിച്ച കിണറാണ് വറ്റിയത്. നല്ല വലുപ്പമുള്ള കിണറില്‍ വേനല്‍ക്കാലത്ത് ആവശ്യത്തിന് വെള്ളമുണ്ടാകാറുണ്ട്. എന്നാല്‍, ഇത്തവണത്തെ വേനലില്‍ വെള്ളം വറ്റിയ അവസ്ഥയിലാണ്. ഈ കിണറ്റില്‍നിന്നാണ് ഇപ്പോഴും വെള്ളം പമ്പുചെയ്യുന്നത്. എന്നാല്‍, പലസമയത്തും വെള്ളം കയറാറില്ല. പോരാത്തതിന് ഉള്ളത് ചളികലര്‍ന്ന വെള്ളവുമാണ്. കിടപ്പുരോഗികള്‍ മാത്രം 100ലധികമുണ്ട്. കൂടാതെ, 750ഓളം രോഗികള്‍ ദിവസവും വന്നുപോകുന്നുമുണ്ട്. സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, പുല്‍പള്ളി, നെന്മേനി, നൂല്‍പുഴ തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നും തമിഴ്നാടിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും രോഗികളത്തെുന്നുണ്ട്. മുമ്പ് ഒരുതവണ മോട്ടോര്‍ കേടായപ്പോള്‍ ഫയര്‍ഫോഴ്സാണ് ആശുപത്രിയില്‍ വെള്ളമത്തെിച്ചത്. താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണപ്രവൃത്തികളും നടക്കുന്നുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വെള്ളമെടുക്കുന്നതിന് പ്രത്യേകം കുഴല്‍കിണര്‍ നിര്‍മിച്ചു. എന്നാല്‍, ഈ കിണറ്റിലെയും വെള്ളം വറ്റാന്‍തുടങ്ങി. ഇതോടെ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ട അവസ്ഥയാണ്. ആശുപത്രിയിലേക്ക് വെള്ളമെടുക്കുന്നതിന് ഒരു കുഴല്‍കിണറുണ്ട്. ബ്ളോക്പഞ്ചായത്തിന് കീഴിലാണ് ആശുപത്രി. കിണറ്റിലെ വെള്ളം പായലും ചളിയും നിറഞ്ഞ് മലിനവുമാണ്. ചളിയും മറ്റു മാലിന്യങ്ങളും എത്രയുംപെട്ടെന്ന് നീക്കംചെയ്ത് കിണര്‍ ആഴം കൂട്ടിയില്ളെങ്കില്‍ പ്രശ്നം ഗുരുതരമാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജീവന്‍ലാല്‍ പറഞ്ഞു. അതുവരെ അടിയന്തരമായി ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് രോഗികളുടെ അഭയകേന്ദ്രമായ ആശുപത്രിയില്‍ വെള്ളം ലഭിക്കാതാകുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.