‘കാനനപാതയില്‍ കല്ളെറിയരുത്’ ബോധവത്കരണ പരിപാടിക്ക് തുടക്കമായി

മുത്തങ്ങ: കാനനയാത്രയില്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ വനയാത്രികരെ ഓര്‍മപ്പെടുത്തുന്നതിനും വന്യജീവി സംരക്ഷണത്തിന്‍െറ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുമായി നിരന്തര ബോധവത്കരണ പരിപാടിക്ക് വയനാട് വന്യജീവി സങ്കേതത്തിന്‍െറ നേതൃത്വത്തില്‍ തുടക്കമായി. മുത്തങ്ങയില്‍ നടന്ന കാനനപാതയില്‍ കല്ളെറിയരുത് എന്ന ബോധവത്കരണ പരിപാടി വയനാട് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പി. ധനേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വന്യജീവികളെ സഹജീവികളെപോലെ കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവികളുടെ സൈ്വരവിഹാരത്തിന് തടസ്സം നില്‍ക്കുകയോ, അവയെ ഉപദ്രവിക്കുകയോ ചെയ്താല്‍ നേരിടേണ്ടിവരുന്ന ശിക്ഷാവിധികളെക്കുറിച്ച് യാത്രക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കും. പൊതുഅവധി ദിവസങ്ങളിലും, വാരാന്ത്യങ്ങളിലും കാനനപാതയില്‍ ബോധവത്കരണം നടത്തി പരമാവധി ജനങ്ങളിലേക്ക് ഈ ആശയം എത്തിക്കുമെന്ന് ധനേഷ് കുമാര്‍ പറഞ്ഞു. കേരള വനം വന്യജീവി വകുപ്പ്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, സഞ്ചാരി, വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നിവര്‍ സംയുക്തമായാണ് ഒരു വര്‍ഷം നീളുന്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. കൊടും ചൂടില്‍ ദാഹജലം തേടി പാതയോരങ്ങളില്‍ വിഹരിക്കുകയും, പാത മുറിച്ചുകടക്കുകയും ചെയ്യുന്ന മൃഗങ്ങള്‍ക്കുനേരെ വനപാതയിലെ യാത്രികര്‍ നടത്തുന്ന അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബോധവത്കരണം. കുറിച്യാട്, മുത്തങ്ങ എന്നീ റെയിഞ്ചുകളിലെ അസിസ്റ്റന്‍റ് വൈല്‍ഡ്ലൈഫ് വാര്‍ഡന്മാരായ അജിത്ത് കെ. രാമന്‍, ഹീരാലാല്‍, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഫീല്‍ഡ് ഓഫിസര്‍ അരുള്‍ ബാദുഷ, സഞ്ചാരി ക്ളബിന്‍െറ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുനീര്‍ ഹുസൈന്‍, ഫേണ്‍സ് നാച്വറലിസ്റ്റ് സൊസൈറ്റി പ്രവര്‍ത്തകനായ സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.