കല്‍പറ്റ: തമിഴ്നാട്ടില്‍നിന്ന് മോഷ്ടിച്ച വാഹനവുമായി വയനാട്ടിലെ വിവിധയിടങ്ങളില്‍ മരണപ്പാച്ചില്‍ നടത്തുകയും പൊലീസുകാരെയടക്കം പരിക്കേല്‍പിക്കുകയും ചെയ്തയാളെ പിടികൂടാനായില്ല. ഏപ്രില്‍ അഞ്ചിനാണ് ഗൂഡല്ലൂരില്‍നിന്ന് മോഷ്ടിച്ച പിക്അപ്പ് ജീപ്പുമായി അജ്ഞാതനായ യുവാവ് ജില്ലയിലത്തെി പൊലീസിനെയും ജനങ്ങളെയും ഭീതിയിലാഴ്ത്തി നിരത്തുകളില്‍ മരണപ്പാച്ചില്‍ നടത്തിയത്. തുടര്‍ന്ന് ബത്തേരി ബീനാച്ചി മന്ദംകൊല്ലിയില്‍ വാഹനം മറിച്ച് ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റും കേസെടുത്തിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം സുല്‍ത്താന്‍ ബത്തേരി പൊലീസ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കഴിഞ്ഞദിവസം ഇയാളുടെ രേഖാചിത്രം തയാറാക്കിയിരുന്നു. ഇത് തമിഴ്നാട്ടിലെയും സംസ്ഥാനത്തെയും വിവിധ സ്റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ, തമിഴ്നാട് പൊലീസിന്‍െറ സഹായത്തോടെ തമിഴിനാട്ടില്‍ നേരിട്ടുപോയി അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഇയാള്‍ വാഹനം മോഷ്ടിച്ചതായി പറയുന്ന ഗൂഡല്ലൂര്‍, പിക്അപ്പ് ജീപ്പുമായി സഞ്ചരിച്ച പന്തല്ലൂര്‍, ചേരമ്പാടി, ദേവാല എന്നിവിടങ്ങളിലും എരുമാടും അന്വേഷണം നടത്തി. ഇയാള്‍ വാഹനവുമായി സഞ്ചരിച്ച വഴികളിലെ പെട്രോള്‍ പമ്പുകളിലും പൊലീസ് അന്വേഷണം നടത്തി. രേഖാചിത്രം ജനങ്ങളെ കാണിച്ചാണ് അന്വേഷണം. എന്നാല്‍, ഇതുവരെ ഒരു വിവരവും പ്രതിയെക്കുറിച്ച് ലഭിച്ചിട്ടില്ല. അടുത്തദിവസം ഊട്ടി, കോയമ്പത്തൂര്‍ അടക്കുള്ള സ്ഥലങ്ങളില്‍ അന്വേഷണസംഘം പോകും. സുല്‍ത്താന്‍ ബത്തേരി സി.ഐ ബിജുരാജ്, എസ്.ഐമാരായ ബിജുആന്‍റണി, ഷാജു, സി.പി.ഒമാരായ ഹരീഷ്, അനസ്, ടോണി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.