പുല്‍പള്ളി: കബനി പുഴയില്‍ സ്വകാര്യ റിസോര്‍ട്ട് അധികൃതര്‍ മലവിസര്‍ജ്യം ഒഴുക്കി മലിനമാക്കി. ജനം പ്രതിഷേധവുമായി രംഗത്തത്തെിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ. കേരള-കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍നിന്നാണ് കക്കൂസ് ടാങ്കില്‍നിന്നുള്ള മാലിന്യം പൈപ്പുവഴി പുഴയിലേക്ക് തുറന്നുവിട്ടത്. വരള്‍ച്ചയത്തെുടര്‍ന്ന് നീരൊഴുക്ക് നിലച്ച കബനിയില്‍ മലമടക്കമുള്ള വസ്തുക്കള്‍ അടിഞ്ഞുകിടക്കുകയാണ്. ഇതേതുടര്‍ന്ന് പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമത്തെിക്കുന്ന കബനി ജലവിതരണ പമ്പിങ് നിര്‍ത്തിവെച്ചു. രോഷാകുലരായ നാട്ടുകാര്‍ സ്ഥാപന അധികൃതരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. സ്ഥലത്തത്തെിയ എച്ച്.ഡി കോട്ടെ തഹസില്‍ദാര്‍ നഞ്ചുണ്ടയ്യ റിസോര്‍ട്ട് അടക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ മാലിന്യം കാണുന്നത്. പുഴയില്‍ രാവിലെ കുളിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിസോര്‍ട്ടില്‍നിന്നുള്ള മാലിന്യം പുഴയില്‍തള്ളിയ നിലയില്‍ കണ്ടത്തെിയത്. കഴിഞ്ഞ രാത്രിയാണ് മാലിന്യം തുറന്നുവിട്ടതെന്നാണ് സംശയിക്കുന്നത്. അതേസമയം, ഈ പ്രവൃത്തി ഏറെക്കാലമായി തുടരുന്നതാണെന്നും പുഴയില്‍ വെള്ളം കുറഞ്ഞതിനത്തെുടര്‍ന്നാണ് ഇപ്പോള്‍ പുറത്തായതെന്നും നാട്ടുകാര്‍ പറയുന്നു. തങ്ങളുടെ കുടിവെള്ളം മലിനമാക്കിയതില്‍ അരിശംതീരാഞ്ഞ ജനം, പുഴയിലെ മലം കലര്‍ന്ന വെള്ളം റിസോര്‍ട്ട് അധികൃതരുടെ ദേഹത്തൊഴിക്കുകയും കുടിപ്പിക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥയത്തെുടര്‍ന്ന് കര്‍ണാടക പൊലീസ് സ്ഥലത്തത്തെി. മാലിന്യം തള്ളിയതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പുല്‍പള്ളി-മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ജനപ്രതിനിധികള്‍ സംഭവസ്ഥലത്തത്തെി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ്കുമാര്‍, പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പ്രശ്നത്തിലിടപെട്ട ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, സംഭവം സംസ്ഥാന മുഖ്യമന്ത്രിയെ വിവരമറിയിച്ച് കര്‍ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് പറഞ്ഞു. നീരൊഴുക്ക് നിലച്ച നിലയിലാണ് കബനി. തീരപ്രദേശങ്ങളിലെ ജനങ്ങള്‍ കുടിക്കാനും അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ഏക സ്രോതസ്സാണ് ഇതോടെ മലിനമായത്. ജലജന്യ രോഗങ്ങളും മറ്റും പടരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. രൂക്ഷമായ വരള്‍ച്ചയത്തെുടര്‍ന്ന് കബനി പദ്ധതിയില്‍ നിന്നുള്ള പമ്പിങ് മിക്കപ്പോഴും മുടങ്ങിയിരിക്കുകയായിരുന്നു. ഈ സംഭവത്തോടെ പുഴയില്‍നിന്നുള്ള പമ്പിങ് പൂര്‍ണമായും മുടങ്ങി. ഇവിടെ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാലകള്‍ നാട്ടുകാര്‍ മുന്‍കൈയെടുത്ത് അടപ്പിക്കുകയായിരുന്നു. കടുവാ സങ്കേതത്തിനുള്ളില്‍ സ്ഥാപിച്ച റിസോര്‍ട്ട് തീര്‍ത്തും അനധികൃതമാണെന്നാണ് നാട്ടുകാരുടെ വാദം. റിസോര്‍ട്ടിനോടനുബന്ധിച്ച് പുഴയോരം കൈയേറിയുള്ള നിര്‍മാണം സംബന്ധിച്ച വാര്‍ത്ത ഈയിടെ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. പുഴ മലിനപ്പെടുത്തുന്നത് ജാമ്യംലഭിക്കാത്ത കുറ്റമായതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അനധികൃതമായാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ അഡ്വ. ശ്രീജിത് പെരുമനക്ക് തഹസില്‍ദാര്‍ ഉറപ്പുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.