വടക്കനാട്, പണയമ്പം മേഖലകളില്‍ വന്യജീവി ശല്യം രൂക്ഷം

സുല്‍ത്താന്‍ ബത്തേരി: വടക്കനാട്-പണയമ്പം വനാതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച വൈദ്യുതി കമ്പിവേലി പണി പൂര്‍ത്തിയാവുന്നതിനുമുമ്പ് അതേ രാത്രിയില്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. പണയമ്പം മേഖലയില്‍ തിങ്കളാഴ്ചയും ഫെന്‍സിങ് പ്രവൃത്തി തുടരുകയാണ്. പൊതുഫണ്ട് നഷ്ടപ്പെടുത്തുന്നതിനപ്പുറം വൈദ്യുതി കമ്പിവേലികൊണ്ട് ഒരു പ്രയോജനവുമില്ളെന്നാണ് ജനങ്ങളുടെ നിലപാട്. വടക്കനാട്, പണയമ്പം പ്രദേശങ്ങളില്‍ ദിവസങ്ങളായി കാട്ടാനകള്‍ കാടിറങ്ങിയത്തെുന്നു. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുന്നു. വനം വകുപ്പില്‍ പരാതിപ്പെട്ടിട്ടും പരിഹാരമില്ളെന്നാണ് ജനങ്ങളുടെ ആക്ഷേപം. പുതിയോണി പത്മനാഭന്‍െറ മൂന്നേക്കര്‍ കൃഷിയിടം കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം മുച്ചൂടും നശിപ്പിച്ചു. ആദിവാസി കോളനികളില്‍ വൈദ്യുതിയും വഴിവിളക്കുമില്ലാത്തതിനാല്‍ വന്യമൃഗങ്ങളുടെ വരവറിയാനോ അക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാനോ ഇവര്‍ക്ക് കഴിയില്ല. വനാതിര്‍ത്തിയില്‍ റെയില്‍പാളം ഉപയോഗിച്ച് ഫലപ്രദമായ വേലി നിര്‍മിക്കുക, കോണ്‍ക്രീറ്റ് ട്രഞ്ചുകള്‍, കന്മതിലുകള്‍ എന്നിവ സ്ഥാപിക്കുക, വൈദ്യുതി കമ്പിവേലിയുടെ പേരിലുള്ള പകല്‍ക്കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ വടക്കനാട് ചേര്‍ന്ന കര്‍ഷക പ്രതിരോധ സമിതി ഉന്നയിച്ചു. കണ്‍വീനര്‍ ദേവസ്യ പുറ്റനാല്‍ അധ്യക്ഷത വഹിച്ചു. വേലായുധന്‍ പുളിയാടി, പത്മനാഭന്‍ പുതിയോന്നി, ജയപ്രകാശ് കാതങ്ങത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.