കല്‍പറ്റ: കറുവപ്പട്ടയെന്ന വ്യാജേന കേരളത്തിലടക്കം സുലഭമായി എത്തുന്നത് ചൈനയില്‍നിന്നുള്ള ഗുരുതര വിഷമുള്ള കാസിയ പട്ട. എന്നാല്‍, കാസിയ രാജ്യത്ത് നിരോധിക്കാന്‍ നടപടിയില്ളെന്ന് ഈ രംഗത്ത് ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പയ്യാമ്പലത്തൈ ജോണ്‍സന്‍സ് വില്ലയില്‍ ലിയോനാര്‍ഡ് ജോണ്‍ ആരോപിക്കുന്നു. കാസിയയുടെ വില്‍പന സംബന്ധിച്ച് അധികൃതര്‍ക്ക് സാമാന്യ അറിവുപോലും ഇല്ളെന്നും ലിയോനാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇറക്കുമതി ചെയ്ത ചൈനീസ് പട്ട കറുവപ്പട്ടയെന്ന പേരില്‍ വിപണികളില്‍ എത്തിക്കുന്നവര്‍ കൊള്ളലാഭം കൊയ്യുകയാണ്. കാഴ്ചയില്‍ ഒരുപോലെ തോന്നിക്കുന്നവയാണ് കറുവപ്പട്ടയും കാസിയയും. കറുവ മരത്തിന്‍െറ അകംതോലാണ് കറുവപ്പട്ട. ചൈനീസ് പട്ടയാകട്ടെ കാസ്യം മരത്തിന്‍െറ തോലാണ്. ഒൗഷധമൂല്യവും സുഗന്ധവും ഉള്ളതാണ് കറുവപ്പട്ട. രണ്ട് പട്ടകളിലും കൗമാരിന്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. മനുഷ്യന് ഏറെ ഹാനികരമാണ് കൗമാരിന്‍. കറുവപ്പട്ടയില്‍ തീരെ കുറവാണ് കൗമാരിന്‍ സാന്നിധ്യം. ചൈനീസ് പട്ടയില്‍ വളരെ കൂടുതലാണിത്. ചൈനീസ് പട്ട ചേര്‍ത്തുണ്ടാക്കുന്ന മരുന്നുകളും ഭക്ഷ്യവസ്തുക്കളും തുടര്‍ച്ചയായി കഴിച്ചാല്‍ കരളും വൃക്കയും തകരാറിലാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് രേഖകള്‍ കാണിച്ച് ലിയോനാര്‍ഡ് ജോണ്‍ പറയുന്നു. എന്നാല്‍ ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് ഒരോ വര്‍ഷവും നൂറുകണക്കിനു ടണ്‍ ചൈനീസ് പട്ടയാണ് ഇന്ത്യന്‍ തുറമുഖങ്ങളിലത്തെുന്നത്. ഇത് രാജ്യവ്യാപകമായി വിറ്റഴിയുന്നുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ ചൈനീസ് പട്ട ഇറക്കുമതി നിരോധിച്ചതാണ്. ഇന്ത്യയില്‍ നിരോധിക്കാനായി പോരാട്ടപാതയിലാണ് കറുവപ്പട്ട കര്‍ഷന്‍ കൂടിയായ ലിയോനാര്‍ഡ്. കണ്ണൂര്‍ ജില്ലയിലെ നടുവിലിനു സമീപം അദ്ദേഹത്തിന് 30 ഏക്കറില്‍ കറുവപ്പട്ട കൃഷിയുണ്ട്. എട്ടു വര്‍ഷം മുമ്പ് നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് പട്ടയില്‍ കൗമാരിന്‍ ആപത്കരമായ അളവിലുണ്ടെന്ന് ബോധ്യമായത്. 2014-15ല്‍ വിശാഖപട്ടണം തുറമുഖത്തുമാത്രം 55,000 കിലോ ചൈനീസ് പട്ടയാണ് ഇറക്കുമതി ചെയ്തത്. ഇത്തരത്തില്‍ മറ്റു തുറമുഖങ്ങളിലും ഇറക്കുമതി നടന്നിട്ടുണ്ടാകണം. ഇതു സംബന്ധിച്ച വിവരം ബന്ധപ്പെട്ട മന്ത്രാലയം പുറത്തുവിടുന്നില്ല. ഇറക്കുമതിക്കാര്‍ ആരൊക്കെയെന്നും വ്യക്തമാക്കുന്നില്ല. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വെബ്സൈറ്റിലിട്ട പഠന റിപ്പോര്‍ട്ട് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതുമല്ളെന്നും ലിയോനാര്‍ഡ് പറയുന്നു. ചൈനീസ് പട്ടക്കെതിരെ സ്പൈസസ് ബോര്‍ഡിന് ലിയോനാര്‍ഡ് ആദ്യം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് പരാതി അയച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ അതോറിറ്റിയുടെ സയന്‍റിഫിക് പാനല്‍ ചൈനീസ് പട്ടയെ കുറിച്ച് പഠിച്ചു. കറുവപ്പട്ടയില്‍ കൗമാരിന്‍ അളവ് 0.004 ശതമാനവും ചൈനീസ് പട്ടയില്‍ അഞ്ചും ശതമാനവുമാണെന്ന് കണ്ടത്തെി. ചൈനീസ് പട്ട ഉപയോഗം മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്നും സ്ഥിരീകരിച്ചു. പഠനഫലം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. പക്ഷേ, അധികൃതര്‍ ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ടില്ല. അതേസമയം, ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിന്‍െറ ചുവടുപിടിച്ച് ന്യൂസിലന്‍ഡ്, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ചൈനീസ് പട്ട ഇറക്കുമതി നിരോധിക്കുകയും ചെയ്തു. ഫ്രാന്‍സ് ഉള്‍പ്പെടെ പല രാജ്യങ്ങളും ചൈനീസ് പട്ട ഉപയോഗത്തിനെതിരെ മാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധവത്കരിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.