മാനന്തവാടി: മത്സരചിത്രം തെളിഞ്ഞതോടെ മാനന്തവാടി നിയോജകമണ്ഡലത്തിലെ മുന്നണിസ്ഥാനാര്‍ഥികള്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മന്ത്രി പി.കെ. ജയലക്ഷ്മി പനമരം പഞ്ചായത്തിലാണ് ശനിയാഴ്ച പര്യടനം നടത്തിയത്. രാവിലെ പനമരം അങ്ങാടിയില്‍ വോട്ടര്‍മാരെ കണ്ടതിനുശേഷം ബൂത്തുകള്‍ കേന്ദ്രീകരിച്ച് പരമാവധി വോട്ടര്‍മാരെ കാണാനുള്ള ശ്രമമാണ് നടത്തിയത്. കല്യാണവീടുകളിലും മരണവീടുകളിലും കയറാന്‍ സമയം കണ്ടത്തെി. ജയലക്ഷ്മി ഞായറാഴ്ച മാനന്തവാടി മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തും. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ സന്ദര്‍ശനപരിപാടികള്‍ രാവിലെ ഒമ്പതിന് കണിയാരം സെന്‍റ് ജോസഫ്സ് ടി.ടി.ഐ പരിസരത്തുനിന്ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് പയ്യമ്പള്ളി മേഖലയില്‍. വിവിധ കുടുംബയോഗങ്ങളിലും പങ്കെടുക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.ആര്‍. കേളു അഞ്ചുകുന്ന് ലോക്കല്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. രാവിലെ മുതല്‍തന്നെ ബൂത്തുകള്‍ കേന്ദ്രീകരിച്ച് പരമാവധി വീടുകളിലത്തെി വോട്ടര്‍മാരെ കാണുകയായിരുന്നു. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചും വോട്ടഭ്യര്‍ഥന നടത്തി. ബി.ജെ.പി സ്ഥാനാര്‍ഥി കെ. മോഹന്‍ദാസ് വെള്ളമുണ്ട പഞ്ചായത്തിലാണ് ശനിയാഴ്ച പ്രചാരണം നടത്തിയത്. അതിനിടെ സി.പി.ഐ-എം.എല്‍ മാനന്തവാടി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മാധവിയാണ് സ്ഥാനാര്‍ഥി. ആദിവാസി വികസന പാര്‍ട്ടിയുടെ നിട്ടംമാനി കുഞ്ഞിരാമനും എസ്.ഡി.പി.ഐയുടെ സോമന്‍െറയും സ്ഥാനാര്‍ഥിത്വം നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയമാകുന്നതോടെ സ്വതന്ത്രരടക്കം സ്ഥാനാര്‍ഥികളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.