മാനന്തവാടി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന് കീഴിലെ ഈ വര്‍ഷത്തെ അന്തര്‍ദേശീയ യുവശാസ്ത്രജ്ഞ പുരസ്ക്കാരം വയനാട് മാനന്തവാടി സ്വദേശിനി ദിവ്യ തോമസിന്. മദ്രാസ് യൂനിവേഴ്സിറ്റിയില്‍ ബയോ കെമിസ്ട്രിയില്‍ പി.എച്ച്ഡി ചെയ്യുന്ന ദിവ്യ തോമസ് പീച്ചങ്കോട് വന്‍മേലില്‍ വി.സി. തോമസ് മാസ്റ്ററുടെയും കൈതക്കല്‍ ജി.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപിക അന്നയുടെയും മകളാണ്. ശ്വാസകോശ കാന്‍സര്‍ (പള്‍മനറി ഫൈബ്രോസിസ്) ഉണ്ടാകാനുള്ള കാരണം സംബന്ധിച്ച ഗവേഷണത്തിനാണ് പുരസ്കാരം. സെന്‍ട്രല്‍ ഡ്രഗ് ഡിസ്കവറി ആന്‍ഡ് റിസര്‍ച്ചിന്‍െറ ആഭിമുഖ്യത്തില്‍ ലഖ്നോവില്‍ നടന്ന ആറാമത് അന്താരാഷ്ട്ര സിമ്പോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധമാണ് ദിവ്യാ തോമസിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ലോകത്തെമ്പാടുമുള്ള 800 ശാസ്ത്രജ്ഞര്‍ പങ്കെടുത്ത സിമ്പോസിയത്തില്‍ 35 പേരാണ് പ്രബന്ധം അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇവരില്‍ ഒന്നാമതത്തെിയാണ് ദിവ്യ മികവു കാട്ടിയത്. ട്രിച്ചി സെന്‍റ് ജോസഫ് കോളജിന് കീഴിലാണ് ഗവേഷണം നടത്തിവരുന്നത്. മദ്രാസിലെ ഭാരതിദാസന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഗോള്‍ഡ് മെഡലോടെ ഒന്നാംറാങ്ക് നേടിയാണ് എം.എസ്സി ബയോകെമിസ്ട്രി പാസായത്. പ്ളസ് ടു വരെ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഡിഗ്രിക്ക് പുല്‍പള്ളി പഴശ്ശിരാജാ കോളജിലുമാണ് ദിവ്യ തോമസ് പഠനം നടത്തിയത്. ഇതിനകം അഞ്ച് അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പ്രബന്ധാവതരണം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.