കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് കല്‍പറ്റ സീറ്റ് നല്‍കാതിരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ജനതാദള്‍-എസില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു. ഇടതുമുന്നണിയില്‍ പരമ്പരാഗതമായി ദളിന് നല്‍കിയിരുന്ന സീറ്റ് ഇക്കുറി തങ്ങള്‍ക്ക് നല്‍കണമെന്ന് സീറ്റ് വിഭജന ചര്‍ച്ചകളില്‍ ജനതാദള്‍ -എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ മുതല്‍ സി.പി.എം സ്ഥാനാര്‍ഥിയാണ് കല്‍പറ്റയില്‍ മത്സരിക്കുന്നത്. കല്‍പറ്റയില്ളെങ്കില്‍ തിരുവമ്പാടി നല്‍കണമെന്ന ദള്‍ നിര്‍ദേശത്തോടും സി.പി.എം അനുകൂലമായല്ല പ്രതികരിച്ചത്. കല്‍പറ്റയോ തിരുവമ്പാടിയോ ലഭിച്ചിരുന്നെങ്കില്‍ വയനാട്ടില്‍നിന്നുള്ള സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം. ജോയി സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യതയുണ്ടായിരുന്നു. പാര്‍ട്ടി ആവശ്യം നിരാകരിച്ച സി.പി.എം നേതൃത്വത്തിനെതിരെ ജില്ലയില്‍ ജനതാദള്‍ -എസ് അണികള്‍ പ്രതിഷേധപ്രകടനവും മറ്റുമായി രംഗത്തത്തെിയിരുന്നു. പി.എം. ജോയിക്കു പിന്നില്‍ അണിനിരന്ന യുവജനതാദള്‍ പ്രവര്‍ത്തകരാണ് സി.പി.എം നിലപാടിനെതിരെ പരസ്യമായി രംഗത്തുവന്നത്. സി.പി.എമ്മിന്‍െറ നിഷേധാത്മക നിലപാടിലും ജനതാദള്‍ -എസ് സംസ്ഥാന നേതൃത്വത്തിന്‍െറ നിലപാടിലും പ്രതിഷേധിച്ച് യുവജനതാദള്‍ എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ജിജോ മുള്ളന്‍കൊല്ലി, ജില്ലാ പ്രസിഡന്‍റ് ലെനിന്‍ സ്റ്റീഫന്‍, സംസ്ഥാന കമ്മിറ്റിയംഗം നിക്സണ്‍ ജോര്‍ജ്, ജില്ലാ സെക്രട്ടറി സി.പി. റഹീസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ രാജിവെച്ചതായി കഴിഞ്ഞ ദിവസം പുല്‍പള്ളിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, സീറ്റ് ജനതാദള്‍-എസിന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്ന് ഇടതുമുന്നണിക്ക് പിന്തുണ നല്‍കാന്‍ കല്‍പറ്റ നിയോജക മണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച തീരുമാനിച്ചു. ജനതാദള്‍-എസിന് അര്‍ഹതപ്പെട്ട സീറ്റാണ് കല്‍പറ്റ. നിലവില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനം നടക്കുന്ന ജില്ലകളാണ് വയനാടും പാലക്കാടും. ഇതില്‍ പാലക്കാട്, ചിറ്റൂര്‍ സീറ്റ് നേരത്തേ തന്നെ സി.പി.എം, ജനതാദള്‍-എസിന് വേണ്ടി ഒഴിച്ചിട്ടിരുന്നു. ഇതേ മാനദണ്ഡം പാലിക്കേണ്ട മണ്ഡലമാണ് കല്‍പറ്റ. ഘടക കക്ഷികള്‍ക്ക് ഒരു സീറ്റും നല്‍കാത്ത ജില്ലയാണ് വയനാട്. ജനതാദള്‍-എസ് നടത്തിയ പോരാട്ടങ്ങള്‍ ലഘൂകരിച്ച് കാണിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. ഈ തീരുമാനങ്ങള്‍ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന കമ്മിറ്റിയെയും അറിയിക്കാന്‍ യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ജി. മുരളീധരന്‍, സി.പി. റഹീസ്, സി. അയ്യപ്പന്‍, കെ.കെ. ദാസന്‍, പി. നാസര്‍, അബ്ദുല്‍ ജനീഷ്, കെ.എസ്. ഷാജി എന്നിവര്‍ സംസാരിച്ചു. അതേസമയം, ജില്ലാ ഭാരവാഹികളില്‍ മിക്കവരും ഇടതുമുന്നണിക്കൊപ്പം സജീവമായി നിലയുറപ്പിക്കണമെന്ന അഭിപ്രായക്കാരാണ്. കിസാന്‍ ജനതയും ഈ നിലപാടിനൊപ്പം നില്‍ക്കുന്നു. വ്യക്തി താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മുന്നണിയുടെ കെട്ടുറപ്പ് നഷ്ടപ്പെടുത്തരുതെന്നാണ് തങ്ങളുടെ നിലപാടെന്ന് ഈ വിഭാഗം പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ഇടതുമുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് കിസാന്‍ ജനതാദള്‍-എസ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് പി. പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനതാദള്‍-എസ് സംസ്ഥാന കമ്മിറ്റിയംഗം വി.എം. വര്‍ഗീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജനതാദള്‍-എസ് മഹിളാ സംസ്ഥാന വൈസ് പ്രസിഡന്‍റ് അന്നമ്മ പൗലോസ്, കെ.കെ. ദാസന്‍ വൈത്തിരി, എ.ജെ. കുര്യന്‍, മൊയ്തു പൂവന്‍, മുഹമ്മദ് നിരവില്‍പുഴ, സി. അയ്യപ്പന്‍, പി.എം. പാപ്പച്ചന്‍, ടി.ടി. സുലൈമാന്‍, ജി. മുരളീധരന്‍, വിജീഷ് മലവയല്‍, കെ.എച്ച്. ജംഷീര്‍, എ.ജെ. മാത്യു, ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, ഒ.സി. ഷിബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.