സുല്‍ത്താന്‍ ബത്തേരി: ട്രൈബല്‍ വകുപ്പിന്‍െറ രണ്ട് ആംബുലന്‍സ് വാഹനങ്ങളും വര്‍ക്ഷോപ്പില്‍. ബില്ലടച്ച് വാഹനം പുറത്തിറക്കാന്‍ ഫണ്ടില്ല. പുറമെനിന്ന് ആംബുലന്‍സ് വാടകക്ക് വിളിക്കാനും പണമില്ല. മാസങ്ങളായി അനിശ്ചിതത്വത്തില്‍ തുടരുന്ന കുടിശ്ശിക ലഭിക്കാത്തതുമൂലം സ്വകാര്യ ആംബുലന്‍സ് വാഹനങ്ങള്‍ എത്ര അത്യാവശ്യമായാലും വിളിച്ചാല്‍ വരില്ല. വയനാട്ടില്‍ രണ്ട് ആദിവാസിസ്ത്രീകള്‍ വാഹനത്തില്‍ പ്രസവിക്കേണ്ടി വന്നതിന്‍െറ കാരണം ഫണ്ടിന്‍െറ അഭാവംതന്നെ. ഗോത്രസമൂഹത്തിനുള്ള ധനസഹായപദ്ധതികള്‍ ഒന്നൊഴിയാതെ പൂര്‍ണമായും നിലച്ചു. ചികിത്സാസഹായം മുടങ്ങി. തുടര്‍ച്ചയായി കഴിക്കേണ്ട അത്യാവശ്യമരുന്നുകള്‍ വാങ്ങാന്‍ കഴിയാതെ ചികിത്സ പാതിവഴിയില്‍ മുടങ്ങിയ അവസ്ഥയിലാണ്. ഗോത്രസമൂഹത്തിലെ മാരകരോഗികള്‍ക്കുപോലും ഭവനനിര്‍മാണത്തിന് ഫണ്ടില്ല. അറ്റകുറ്റപ്പണികള്‍ക്കും റോഡ്, കുടിവെള്ളമടക്കമുള്ള കാര്യങ്ങള്‍ക്കും പണമില്ല. പ്രമോട്ടര്‍മാരുടെ വേതനവും മുടങ്ങി. വളന്‍റിയറെ കൂട്ടി അത്യാവശ്യകാര്യത്തിന് കോളനി സന്ദര്‍ശിക്കണമെങ്കില്‍പോലും വകുപ്പുതല ഉദ്യോഗസ്ഥന്‍ വളന്‍റിയറുടെ ഭക്ഷണത്തിനും യാത്രച്ചെലവിനും സ്വയം പണം കണ്ടത്തെണം. ‘തെരഞ്ഞെടുപ്പാ വരുന്നത്, ഒന്നും നിര്‍ത്തിവെക്കേണ്ട. അഡ്ജസ്റ്റ് ചെയ്തുകൊട്’. മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള ഈ കല്‍പന അഴിമതിക്കുള്ള ആഹ്വാനവും അനുമതിയുമാണെന്ന് ആക്ഷേപമുണ്ട്. കാര്യങ്ങള്‍ നല്ലനിലയില്‍ നടന്നില്ളെങ്കില്‍ സേവനം അര്‍ഹതപ്പെട്ട ആദിവാസികളില്‍നിന്നും ഒപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നും പഴികേള്‍ക്കേണ്ട ദുര്യോഗത്തിലാണ് ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസിലെയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിലെയും ഉദ്യോഗസ്ഥര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.