മാനന്തവാടി: കസ്റ്റഡിയില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷിനെ മാനന്തവാടി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ നിരവില്‍പുഴ മട്ടിലയം പാലമൊട്ടംകുന്ന് പ്രമോദിന്‍െറ വീട്ടിലത്തെിച്ച് തെളിവെടുത്തു. ശനിയാഴ്ച വൈകീട്ട് 4.10ഓടെ മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍, പൊലീസ് ഇന്‍സ്പെക്ടര്‍ പി.എല്‍. ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. അഞ്ചു മിനിറ്റുകൊണ്ട് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി. മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് രൂപേഷ്, പ്രമോദിന്‍െറ വീട്ടിലേക്ക് കയറിയത്. അമ്മ ജാനകിയും അയല്‍വാസികളും ഇയാളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അവിടെനിന്ന് മടങ്ങി ജില്ലാ ആശുപത്രിയിലത്തെിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം മാനന്തവാടി പൊലീസ് സ്റ്റേഷനിലത്തെിച്ച് തടവില്‍ പാര്‍പ്പിച്ചു. തണ്ടര്‍ബോള്‍ട്ട്, ആന്‍ഡി നക്സല്‍ സ്ക്വാഡ് എന്നിവയുടെ സുരക്ഷാവലയത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്്. അതേസമയം, പൊലീസ് വിശദ തെളിവെടുപ്പ് നടത്താതെ റോഡ് ഷോ നടത്തുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഏതാനുംപേര്‍ രൂപേഷിനെതിരെ കൂക്കിവിളിക്കുകയും മാവോവാദി പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്താനനുവദിക്കുകയില്ളെന്ന് വിളിച്ചുപറയുകയും ചെയ്യുന്നുണ്ടായിരുന്നു. സെപ്റ്റംബര്‍ 10നാണ് രൂപേഷിനെ ആറുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. 11ന് ചോദ്യംചെയ്തെങ്കിലും കാര്യമായി സഹകരിച്ചിരുന്നില്ല. എന്നാല്‍, ശനിയാഴ്ച ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചിരുന്നതായും പ്രമോദിന്‍െറ വീട്ടില്‍ തനിക്കൊപ്പം നാലുപേര്‍കൂടി ചേര്‍ന്നാണ് ബൈക്ക് കത്തിച്ചതെന്ന് സമ്മതിച്ചതായും ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. ചാപ്പ വെടിവെപ്പ്, കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമണം, തിരുനെല്ലി റിസോര്‍ട്ട് ആക്രമണം എന്നിവയിലെല്ലാം തനിക്ക് പങ്കുണ്ടെന്ന് രൂപേഷ് സമ്മതിച്ചതായും ഡിവൈ.എസ്.പി പറഞ്ഞു. ഞായറാഴ്ച കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. കൂടുതല്‍ തെളിവ് ലഭിച്ചാല്‍ വീണ്ടും തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.