ഡി.സി.സി പുന$സംഘടനക്കെതിരെ പരമ്പരാഗത എ, ഐ ഗ്രൂപ്പുകാര്‍ രംഗത്ത്

കല്‍പറ്റ: വയനാട് ഡി.സി.സി ഭാരവാഹികളെ നിശ്ചയിച്ച് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ അറിയിപ്പുവന്നതോടെ ജില്ലാ കോണ്‍ഗ്രസില്‍ അസ്വാരസ്യം മൂര്‍ച്ഛിക്കുന്നു. പുന$സംഘടനയില്‍ പരമ്പരാഗത ‘എ’, ‘ഐ’ ഗ്രൂപ്പുകള്‍ക്ക് കനത്ത പ്രഹരമേറ്റപ്പോള്‍ സ്ഥാനങ്ങളില്‍ അധികവും ഡി.ഐ.സിയില്‍ പോയി മടങ്ങിയത്തെിയവര്‍ സ്വന്തമാക്കിയെന്ന പരാതി പല കോണുകളില്‍നിന്നുമുയരുന്നു. ഡി.ഐ.സിയില്‍നിന്ന് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയവര്‍പോലും ഭാരവാഹികളായെന്നത് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയിലെ പരമ്പരാഗത ഗ്രൂപ്പുകാര്‍ രംഗത്തുവന്നത്. ലിസ്റ്റിനു പിന്നാലെ ‘എ’, ‘ഐ’ വിഭാഗക്കാര്‍ കല്‍പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലുമായി വെവ്വേറെ രഹസ്യയോഗം ചേര്‍ന്നു. പുന$സംഘടിപ്പിച്ച ലിസ്റ്റ് മരവിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റിനോട് ആവശ്യപ്പെടാനാണ് ഇരു ഗ്രൂപ്പകാരുടെയും തീരുമാനം. ജില്ലാതല പുന$സംഘടനാ സമിതി നല്‍കിയതും ഏറെ തിരുത്തലുകള്‍ വരുത്തി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അംഗീകരിച്ചതുമായ പട്ടികയിലെ 35 ഭാരവാഹികളില്‍ 11 പേരും ഡി.ഐ.സിയില്‍നിന്ന് പലപ്പോഴായി മാതൃസംഘടനയില്‍ തിരിച്ചത്തെിയവരാണ്. പട്ടികയിലുള്ള 30 ജനറല്‍ സെക്രട്ടറിമാരില്‍ 10 പേരും ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട എന്‍.എം. വിജയനും മുന്‍ ഡി.ഐ.സിക്കാരാണ്. ഡി.പി. രാജശേഖരന്‍, പി.കെ. അബ്ദുറഹ്മാന്‍, എച്ച്.ബി. പ്രദീപ്, മോയിന്‍ കടവന്‍, എടക്കല്‍ മോഹനന്‍, എം.എം. രമേശന്‍ മാസ്റ്റര്‍, പി. ശോഭനകുമാരി എന്നിവരാണ് പഴയ ഡി.ഐ.സിക്കാരില്‍ ‘ഐ’ ഗ്രൂപ് അക്കൗണ്ടില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായവര്‍. ‘എ’ ഗ്രൂപ് ടിക്കറ്റില്‍ അഡ്വ. പി.ഡി. സജി, പോള്‍സണ്‍ കൂവക്കല്‍, എം.പി. നജീബ് കരണി എന്നീ പഴയ ഡി.ഐ.സിക്കാരും സ്ഥാനം കണ്ടത്തെി. ജനറല്‍ സെക്രട്ടറിമാരില്‍ പത്തുവീതം ആളുകളാണ് പരമ്പരാഗത ‘ഐ’, ‘എ’ ഗ്രൂപ്പുകള്‍ക്ക്. പി.കെ. കുഞ്ഞുമൊയ്തീന്‍, ശ്രീകാന്ത് പട്ടയന്‍, പി.വി. ജോര്‍ജ്, ജി. വിജയമ്മ, പി.കെ. അനില്‍കുമാര്‍, സി. ജയപ്രസാദ്, ചിന്നമ്മ ജോസ്, കെ.ഇ. വിനയന്‍, കമ്മന മോഹനന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരിലെ പരമ്പരാഗത ‘എ’ ഗ്രൂപ്പുകാര്‍. ‘ഐ’ ഗ്രൂപ്പുകാരനായ എന്‍.സി. കൃഷ്ണകുമാറും ‘എ’ ഗ്രൂപ് അക്കൗണ്ടില്‍ ജനറല്‍ സെക്രട്ടറി പട്ടികയിലത്തെി. പരമ്പരാഗത ഐ ഗ്രൂപ്പില്‍നിന്ന് ബിനു തോമസ്, എം.ജി. ബിജു, നിസി അഹമ്മദ്, ഒ.ആര്‍. രഘു, എക്കണ്ടി മൊയ്തൂട്ടി, എന്‍.യു. ഉലഹന്നാന്‍, പി.വി. ജോണ്‍, പി.എം. സുധാകരന്‍, ആര്‍.പി. ശിവദാസ്, സില്‍വി തോമസ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരായത്. എം.എ. ജോസഫ്, ഒ.വി. അപ്പച്ചന്‍, കെ.എം. ആലി, മംഗലശ്ശേരി മാധവന്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട വൈസ് പ്രസിഡന്‍റുമാര്‍. ഇതില്‍ കെ.എം. ആലിയും മംഗലശ്ശേരി മാധവനും ‘എ’ ക്കാരാണ്. മറ്റു രണ്ടുപേര്‍ ‘ഐ’ ക്കാരും. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ജോഷി സിറിയക്, ടി.കെ. മമ്മൂട്ടി, വി.എം. പൗലോസുകുട്ടി, ഹമീദലി തിരുനെല്ലി, ബിനു ജേക്കബ്, സലിം കല്ലൂര്‍, മുജീബ് കോടിയോടന്‍ എന്നിവര്‍ ‘ഐ’ ഗ്രൂപ് അക്കൗണ്ടില്‍ ഭാരവാഹിത്വം പ്രതീക്ഷിച്ചവരാണ്. പി.എന്‍. ശിവന്‍, പോള്‍ മുള്ളന്‍കൊല്ലി, ഐസക് മലവയല്‍, ലിസി ബേബി, കെ.ജെ. മാണി എന്നിവരാണ് ‘എ’ ഗ്രൂപ്പില്‍നിന്നു തഴയപ്പെട്ടവരില്‍ പ്രമുഖര്‍. ‘ഐ’ ഗ്രൂപ്പുകാരനായ ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസും കെ.പി.സി.സി നിര്‍വാഹക സമിതിയംഗം എന്‍.ഡി. അപ്പച്ചനും, എം.ഐ. ഷാനവാസ് എം.പിയും ഒത്തുകളിച്ചാണ് ലിസ്റ്റില്‍ മുന്‍ ഡി.ഐ.സിക്കാരെ തിരുകിക്കയറ്റിയതെന്ന് പരമ്പരാഗത ‘എ’, ‘ഐ’ ഗ്രൂപ്പുകാര്‍ ആരോപിക്കുന്നു. ഗ്രൂപ് മാനേജര്‍മാരായി നിയോഗിക്കപ്പെട്ടവര്‍ നേതാക്കളെയും പ്രവര്‍ത്തകരെയും ചതിച്ചുവെന്ന വികാരമാണ് രഹസ്യയോഗങ്ങളില്‍ നിറഞ്ഞുനിന്നത്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഇടതുമുന്നണിക്കൊപ്പം കൂട്ടുകൂടിയ പാരമ്പര്യമുള്ള ഡി.ഐ.സിക്കാര്‍ക്ക് ഡി.സി.സി ഭാരവാഹിത്വത്തില്‍ അനര്‍ഹമായ പരിഗണന ലഭിച്ചത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമാവുമെന്ന് പരമ്പരാഗത ഗ്രൂപ്പുകാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുതിയ ലിസ്റ്റ് മരവിപ്പിക്കാന്‍ സംസ്ഥാനതലത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിന് ഇരുഗ്രൂപ്പും സമിതികളെ നിയോഗിച്ചിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.