ജില്ലയില്‍ പണിമുടക്ക് പൂര്‍ണം

കല്‍പറ്റ: രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ പത്ത് കേന്ദ്ര തൊഴിലാളി യൂനിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തിയത്. കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മേഖലകളിലൊന്നും കടകളും സ്ഥാപനങ്ങളും തുറന്നില്ല. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. എന്നാല്‍, ഇരുചക്ര വാഹനങ്ങള്‍ ഓടി. പ്രധാന കേന്ദ്രങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും യോഗങ്ങളും നടന്നു. പണിമുടക്കിയ തൊഴിലാളികള്‍ ബുധനാഴ്ച സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ പതിനാറ് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. ബത്തേരിയില്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തൈത്തൊടി, എ. ഭാസ്കരന്‍, പി. കൃഷ്ണപ്രസാദ്, വി.പി. മൊയ്തീന്‍, വി.ജെ. ഷാജി എന്നിവര്‍ സംസാരിച്ചു. പി.കെ. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സി.കെ. സഹദേവന്‍, കെ.സി. യോഹന്നാന്‍, പി.ആര്‍. ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. കല്‍പറ്റ പിണങ്ങോട് ജങ്ഷനില്‍ നടന്ന ധര്‍ണ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് അധ്യക്ഷത വഹിച്ചു. പി.പി. ആലി, പി.കെ. മൂര്‍ത്തി, എം. മധു, ഡി. രാജന്‍, ബിനു ജോര്‍ജ്, സാം പി.മാത്യു, വി.ജെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. വാസുദേവന്‍ സ്വാഗതം പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പത്രപ്രവര്‍ത്തകരും ജീവനക്കാരും ടൗണില്‍ പ്രകടനം നടത്തി. മുട്ടിലില്‍ പി.എം. സന്തോഷ്കുമാര്‍, കൃഷ്ണകുമാര്‍, ഇസ്മയില്‍കുട്ടി എന്നിവര്‍ സംസാരിച്ചു. മേപ്പാടിയില്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് പി.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി. യൂസഫ് അധ്യക്ഷത വഹിച്ചു. പി.കെ. അനില്‍കുമാര്‍, ടി. ഹംസ, വി.പി. ശങ്കരന്‍ നമ്പ്യാര്‍, കെ.ടി. ബാലകൃഷ്ണന്‍, എ. ബാലചന്ദ്രന്‍, ഷംസുദ്ദീന്‍, ബി. സുരേഷ്ബാബു, കെ. വിനോദ് എന്നിവര്‍ സംസാരിച്ചു. പനമരത്ത് ഐ.എന്‍.ടി.യു.സി നേതാവ് ദരോത്ത് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സജേഷ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കെ.സി. കുഞ്ഞിരാമന്‍, എം.എ. ചാക്കോ, പ്രതാപചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി. സുബൈര്‍ സ്വാഗതം പറഞ്ഞു. ആലി നന്ദി പറഞ്ഞു. വെള്ളമുണ്ട എട്ടേനാലില്‍ പി.ജെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. കെ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ. റഫീഖ്, നസീബ്, വി.എ. അസീസ്, സി.സി. സുകുമാരന്‍, പ്രതീഷ് എന്നിവര്‍ സംസാരിച്ചു. പി.കെ. ഷാജി സ്വാഗതം പറഞ്ഞു. കാട്ടിക്കുളത്ത് പി.വി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. തലപ്പുഴയില്‍ വി. വാസു ഉദ്ഘാടനം ചെയ്തു. രാഗേഷ് അധ്യക്ഷത വഹിച്ചു. പി.കെ.പുഷ്പന്‍ സ്വാഗതം പറഞ്ഞു. ചുണ്ടേലില്‍ എച്ച്.എം.എസ് ജില്ലാ സെക്രട്ടറി എന്‍.ഒ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം. ജനാര്‍ദനന്‍, എസ്. രവി, പി.കെ. അസീസ്, കെ.കെ. രവി, കെ.കെ. തോമസ്, കെ. തോമസ്, സബിത ശേഖരന്‍ എന്നിവര്‍ സംസാരിച്ചു. പൊഴുതനയില്‍ എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. സി. മമ്മി അധ്യക്ഷത വഹിച്ചു. എം. ഷിഹാബ്, കെ.വി. ബാബു, സി.എച്ച്. മമ്മി, എം.കെ. മണി, കരീം എന്നിവര്‍ സംസാരിച്ചു. പുല്‍പള്ളി ടൗണില്‍ നടന്ന ധര്‍ണ അനില്‍ സി.കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍. മണി അധ്യക്ഷത വഹിച്ചു. പണിമുടക്കില്‍ ജില്ലയിലെ കെ.എസ്.ഇ.ബി ജീവനക്കാരും പങ്കെടുത്തു. ആകെയുള്ള 524 പേരില്‍ 500ഉം പണിമുടക്കില്‍ പങ്കെടുത്തതായി സംയുക്ത സമരസമിതി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.