വൈദ്യുതി ബോര്‍ഡിലെ താല്‍ക്കാലിക തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു; 83 പേര്‍ അറസ്റ്റില്‍

ഗൂഡല്ലൂര്‍: തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് വൈദ്യുതി ബോര്‍ഡിലെ താല്‍ക്കാലിക തൊഴിലാളികള്‍ ഊട്ടിയില്‍ റോഡ് ഉപരോധിച്ചു. ഇതില്‍ പങ്കെടുത്ത 83 പേരെ അറസ്റ്റുചെയ്തെങ്കിലും വൈകീട്ട് വിട്ടയച്ചു. ബോര്‍ഡിലെ സി.ഐ.ടി.യു യൂനിയന്‍ തൊഴിലാളികളാണ് സമരം നടത്തിയത്. പൊന്നു അധ്യക്ഷത വഹിച്ചു. ഹാള്‍ദുര ഉദ്ഘാടനം ചെയ്തു. വൈദ്യുതി ബോര്‍ഡിലെ പ്രധാന ജോലികള്‍ കരാറടിസ്ഥാനത്തിലും താല്‍ക്കാലിക തൊഴിലാളികളിലൂടെയും പൂര്‍ത്തിയാക്കുന്ന ബോര്‍ഡ് അധികൃതര്‍ ഈ വിഭാഗം തൊഴിലാളികള്‍ ജോലിക്കില്ളെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. താല്‍ക്കാലിക ജോലിക്കാര്‍ക്ക് തൊഴില്‍ സുരക്ഷ, വൈദ്യസഹായം എന്നിവയും മറ്റു ആനുകൂല്യങ്ങളും നല്‍കണം. കരാര്‍ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യണം. ബോര്‍ഡില്‍ ഒഴിവുള്ള 35,000 പേരെ നിയമിക്കാന്‍ നടപടിയെടുക്കണം. ജോലി പരിചയം അനുഭവമുള്ള താല്‍ക്കാലിക ജോലിക്കാരെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. ഷണ്‍മുഖം, രമേഷ്, റഫീക്ക് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.