ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കിലുള്‍പ്പെട്ട കോട്ടൂര്‍ ഭാഗത്തെ പുഴയില്‍നിന്ന് അനധികൃതമായി മണല്‍കടത്തുന്നതായി പരാതി. ഒരുമാസത്തിനിടെ 17 ലോഡ് മണല്‍ വയനാട്ടിലേക്ക് കടത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. നീലഗിരി ജില്ലയില്‍ കെട്ടിടനിര്‍മാണത്തിന് കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് മണല്‍ കൊണ്ടുവന്നിരുന്നത്. മണല്‍വാരല്‍ നിരോധിച്ചതോടെ ഇവിടങ്ങളില്‍നിന്ന് നീലഗിരിയിലേക്ക് മണലത്തെുന്നില്ല. തമിഴ്നാട്ടിന്‍െറ സമതലപ്രദേശങ്ങളായ കരൂര്‍, മേട്ടുപാളയം തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കിലെ അതിര്‍ത്തി പ്രദേശങ്ങളായ താളൂര്‍, എരുമാട്, പാട്ടവയല്‍, ചേരമ്പാടി ഭാഗത്തേക്കാണ് മണല്‍ലോഡെന്ന് പറഞ്ഞാണ് ബില്‍വാങ്ങുന്നത്. എന്നാല്‍, ലോറിക്കാര്‍ ഇത് വയനാട്ടിലേക്ക് കടത്തുകയാണ്. മണല്‍ കടത്തി വന്‍ലാഭം കൊയ്യുന്നത് ചില പ്രമുഖരാണെന്നാണ് സൂചന. അതിര്‍ത്തി ചെക്പോസ്റ്റുകളായ താളൂര്‍, ചോലാടി, പാട്ടവയല്‍ ഭാഗത്തുകൂടെ മണല്‍ലോഡ് കടന്നുപോകുന്നില്ളെന്നാണ് പൊലീസും റവന്യൂ അധികൃതരും പറയുന്നത്്. എന്നാല്‍, ചെക്പോസ്റ്റുകളില്ലാത്ത ചേരമ്പാടി, മണല്‍വയല്‍, പുളിങ്കുന്ന്, കോട്ടൂര്‍ വഴി മണല്‍ലോറികള്‍ അതിര്‍ത്തികടക്കുന്നതായി വിവരം ലഭിച്ചിട്ടുമുണ്ട്. കോട്ടൂര്‍ ഭാഗത്ത് കേരളാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് 17 ലോറികള്‍ അതിര്‍ത്തികടന്നതായി കണ്ടത്തെിയത്. കോട്ടൂര്‍ഭാഗത്തെ പുഴയില്‍നിന്നും അനധികൃത മണല്‍വാരല്‍ നടക്കുന്നുണ്ടെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ഇതോടെ ഈ ഭാഗത്ത് സ്ഥിരം ചെക്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.