വനിതാ ലീഗ് അഖിലേന്ത്യാ സമ്മേളനം; നീലഗിരിയില്‍നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും

ഗൂഡല്ലൂര്‍: നവംബര്‍ 28 ന് എറണാകുളത്ത് നടക്കുന്ന വനിതാ ലീഗ് അഖിലേന്ത്യാ സമ്മേളനത്തിലേക്ക് നീലഗിരിയില്‍നിന്ന് വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. നീലഗിരിയില്‍ നടന്ന ജില്ലാ പ്രവര്‍ത്തക സമിതിയോഗത്തിലാണ് തീരുമാനം. ജില്ലാ പ്രസിഡന്‍റ് കെ.പി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എം.എ. സലാം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍, ജില്ലാ യൂത്ത് ലീഗ് പുന$സംഘടിപ്പിക്കാന്‍ ജില്ലാ യൂത്ത് ലീഗ് ഓര്‍ഗനൈസര്‍ കെ. ബഷീറിന്‍െറ നേതൃത്വത്തില്‍ 25 പേരെ ചുമതലപ്പെടുത്തി. ശംഷുദ്ദീന്‍ ബിദര്‍ക്കാട്, പി.പി. റഫീഖ്, എം.എ. ഷാനാവാസ്, ബഷീര്‍ പാക്കണ, റഷീദ് ദേവര്‍ഷോല, വി.കെ. ഹനീഫ്, മുസ്തഫ പൊന്നു, ജാഫര്‍ ഗൂഡല്ലൂര്‍, എം. നാസര്‍ഹാജി, മുസ്താഖ് ചെമ്പാല, ഹംസ, എം.പി. അഷ്റഫ്, എം.പി. സൈത്, പി.പി. ഹമീദ് ദേവാല, ശിഹാബ് കൂമൂല, സൈനുദ്ദീന്‍ പന്തല്ലൂര്‍, ആശിഖ് എരുമാട്, പി.എം. ഉമ്മര്‍, സുഹൈബ് ചേരമ്പാടി, ശരീഫ് വണ്ണാത്തിവയല്‍, അസീസ് എല്ലമല, യു. മുസ്താഖ്, മുഹമ്മദ് റാഫി, റഷീദ് കുറ്റിമൂച്ചി എന്നിവരെ നവംബര്‍ 30 നുള്ളില്‍ ശാഖാ തെരഞ്ഞെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം ചുമതലപ്പെടുത്തി. എരുമാടിലെ മുസ്ലിം ലീഗ് മുന്‍ പ്രസിഡന്‍റ് അഹ്മദ് കബീറിന്‍െറ മകന്‍ ഇഹ്സാനുറഹ്മാന്‍െറ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. കെ. ബാപ്പു ഹാജി, പി.കെ. മുഹമ്മദ് ഹാജി, കെ. കുഞ്ഞാവ ഹാജി, ഒ.എം. യുസുഫ് ഹാജി, പി. ഉണ്ണിപ്പുഹാജി, ആലി ഉപ്പട്ടി, കെ. മുഹമ്മദ്, കുട്ടിപ്പ, വി. കുഞ്ഞാമുട്ടി എന്നിവര്‍ സംസാരിച്ചു. സി.എച്ച്.എം. ഹനീഫ് സ്വാഗതവും വട്ടക്കളരി ഹനീഫ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.